24 December 2025, Wednesday

Related news

December 21, 2025
December 15, 2025
December 9, 2025
November 20, 2025
November 11, 2025
November 4, 2025
September 25, 2025
September 22, 2025
August 31, 2025
July 25, 2025

അതിജീവനത്തിന്റെ സ്‌നേഹോത്സവവുമായി ഈസി കാർഗോയും മലയാളി ഫൗണ്ടേഷനും

Janayugom Webdesk
റിയാദ്
September 30, 2023 9:42 pm

ഈസി കാർഗോയും പ്രവാസി മലയാളി ഫൗണ്ടേഷനും ചേർന്നൊരുക്കിയ അതിജീവനത്തിന്റെ സ്‌നേഹോത്സവം റിയാദ് അൽ വലീദ് ഓഡിറ്റോറിയത്തിൽ നടന്നു. പിന്നണി ഗായിക സുമി അരവിന്ദ്, പട്ടുറുമാൽ സംഗീത പരിപാടിയിലൂടെ പ്രശസ്തനായ ഷജീർ, സംഗീത സംവിധായകനനും ഗായകനുമായ കുഞ്ഞു മുഹമ്മദ്, പ്രവാസി ഗായകരായ നേഹ, ഫിദ, അനാമിക, ആൻഡ്രിയ
എന്നിവർ അവതരിപ്പിച്ച സംഗീതനിശയും പരിപാടിയുടെ ഭാഗമായി നടന്നു.

കലാകാരന്മാരെ ഈസി കാർഗോ മാനേജിങ് ഡയറക്ടർ അഷ്‌റഫ് കൊപ്പക്കാരെ മൊമന്റോ നൽകി ആദരിച്ചു. പ്രവാസി മലയാളി ഫൌണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് അധ്യക്ഷനായി. ഈസി കാർഗോ ചെയർമാൻ ആത്തിഫ് അബ്ദുള്ള, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു. ജിസിസിയിലെ കാർഗോ-കൊറിയർ രംഗത്ത് മുൻനിരയിലുള്ള ഈസി കാർഗോ ജീവകാരുണ്യ‑സാമൂഹ്യ സേവനമേഖലകളിൽ വർഷങ്ങളായി മികച്ചരീതിയിൽ ഇടപെടുന്ന സ്ഥാപനമാണ്. വർഷങ്ങളായി സൗദിയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫൗണ്ടേഷൻ നിരവധി പ്രതിസന്ധികളിൽ മലയാളികളടക്കമുള്ള പ്രവാസികക്ക് കൈത്താങ്ങാവുന്ന സൗദിയിലെ വലിയ കൂട്ടായ്മകളിൽ ഒന്നാണ്.

Eng­lish Sum­ma­ry: Easy Car­go and Malay­alee Foun­da­tion with love fes­ti­val of survival

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.