25 December 2025, Thursday

Related news

December 21, 2025
December 21, 2025
December 16, 2025
December 10, 2025
December 6, 2025
November 28, 2025
November 28, 2025
November 28, 2025
November 26, 2025
November 25, 2025

ട്രെയിനിടിച്ച് 14 കാരൻ മരിച്ചു; അപകടം ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ

Janayugom Webdesk
ബരാബങ്കി
October 1, 2023 7:43 pm

ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 14 കാരൻ മരിച്ചു. ഉത്തർപ്രദേശ് ബരാബങ്കി ജില്ലയിലെ ജഹാംഗീരാബാദ് രാജ് റയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ജഹാംഗീരാബാദ് പ്രദേശത്തെ തേരാ ദൗലത്പൂർ ഗ്രാമത്തിൽ താമസിക്കുന്ന 14 കാരനായ ഫർമാനാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം.

മൂന്ന് സുഹൃത്തുക്കൾക്കൊപ്പം റെയിൽവേ ട്രാക്കിന് സമീപം വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ പാളത്തിന് അടുത്തേക്ക് നടന്നെത്തിയ കുട്ടിയെ എക്സ്പ്രസ്സ് ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Eng­lish Sum­ma­ry: Teen struck by train while film­ing reel, dies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.