ഇന്ത്യ‑യുഎസ് ബന്ധത്തിന് പരിധി കല്പിക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. വാഷിങ്ടണില്‍ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശം. ഇരുരാജ്യങ്ങളും പരസ്പരം അഭിലഷണീയവും അനുയോജ്യവും സൗകര്യപ്രദവുമായ പങ്കാളികളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായുള്ള സൗഹൃദം എവിടെ നഷ്ടപ്പെട്ടുവെന്നാണ് നിങ്ങള്‍ കരുതുന്നത്. അങ്ങനെയൊന്ന് എനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധത്തിന് ഒരിക്കലും പരിധിനിശ്ചയിക്കാന്‍ കഴിയാത്ത ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ തുടങ്ങിയവരുമായി വിദേശകാര്യമന്ത്രി ഈ ആഴ്ചയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
English Summary:India-US relations cannot be limited, says Foreign Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.