21 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 19, 2025
November 18, 2024
September 14, 2024
September 6, 2024
September 5, 2024
July 3, 2024
June 30, 2024
June 27, 2024
June 19, 2024
May 31, 2024

തെരഞ്ഞെടുപ്പ് റാലിയില്‍ കാവേരി നദി വിഷയം പരാമര്‍ശിച്ച് പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
October 2, 2023 2:58 pm

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കര്‍ണാടകയിലെ കാവേരി നദി വിഷയം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ കോടതി ഇടപെടലുകളൊന്നും ഇല്ലാതെ തന്നെ രാജസ്ഥാന് വെള്ളം നല്‍കിയിരുന്നു എന്നായിരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഇപ്പോൾ, വെള്ളത്തിന്റെ പേരിൽ സംസ്ഥാനങ്ങൾ തമ്മിൽ തർക്കം നടക്കുകയാണ്. ഒരു സംസ്ഥാനം മറ്റൊരു സംസ്ഥാനത്തിന് വെള്ളം കൊടുക്കുന്നില്ല. ഞാൻ ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ, രാജസ്ഥാന് വെള്ളം നൽകി. ഒരു കോടതി ഇടപെടലോ നിയമ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല പ്രധാനമന്ത്രി അഭിപ്രായപ്പെട്ടുഈ വർഷം മഴലഭ്യതയിൽ വലിയ തോതിലുള്ള കുറവ് ഉണ്ടായതിനാൽ സുപ്രീംകോടതി നിർദേശിച്ച അളവിൽ വെള്ളം തമിഴ്നാടിന് നൽകാൻ പ്രയാസപ്പെടുകയാണ് കർണാടക. തുടർന്ന്, സംസ്ഥാനമാകെ പ്രതിഷേധങ്ങളും ബന്ദുകളും സംഘട്ടനങ്ങളും ഉണ്ടായിരുന്നു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള അഹങ്കാരി സഖ്യത്തിന് സ്ത്രീകൾക്ക് അവകാശങ്ങൾ ലഭിക്കുന്നതിനോട് താല്പര്യമില്ലെന്നും അതുകൊണ്ട് അവർ മതത്തിന്റെയും ജാതിയുടെയും പേരിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു .പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസ്സാക്കിയെങ്കിലും ഒബിസി വിഭാഗങ്ങൾക്ക് ഉപസംവരണം നടപ്പാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നിരയിൽ നിന്ന് നിരവധി നേതാക്കൾ രംഗത്ത് എത്തിയിരുന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുകയാണ് നരേന്ദ്രമോഡിസെപ്റ്റംബർ 30 മുതൽ ആറ് ദിവസങ്ങളിലായി എട്ട് തെരഞ്ഞെടുപ്പ് റാലികളിൽ അദ്ദേഹം പങ്കെടുക്കും.മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.

Eng­lish Summary:
Prime Min­is­ter men­tioned Cau­very riv­er issue in elec­tion rally
You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.