ബീഹാറില്‍ ജാതി സെന്‍സസ് പുറത്തുവിട്ട് ബീഹാര്‍ സര്‍ക്കാര്‍. ജനസംഖ്യയുടെ 36 ശതമാനം അതിപിന്നാക്ക് വിഭാഗക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 27.1 ശതമാനം പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതിക്കാരും 1.7 ശതമാനം പട്ടികവര്‍ഗക്കാരുമാണ്. മുന്നോക്ക വിഭാഗം 15.5 ശതമാനമാണ്.
സംസ്ഥാനത്തെ ആകെ ജനസംഖ്യ 13.1 കോടിയിലധികമാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 63.12 മാനവും ഒബിസി വിഭാഗമാണ്. ഇതില്‍ തന്നെ യാദവര്‍ 14.27 ശതമാനവുംഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്‌മണര്‍ 3.66 ശതമാനം, മുശാഹര്‍ 3 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജാതി വിഭാഗങ്ങൾ.ഹിന്ദുക്കള്‍ 81.99 ശതമാനമാണ്.
മുസ്ലീങ്ങൾ 17.70 ശതമാനവും ക്രിസ്ത്യാനികൾ 0.05 ശതമാനവും, സിഖ് വിശ്വാസികൾ 0.01 ശതമാനവും ബുദ്ധമതവിശ്വാസികൾ 0.08% ശതമാനവും ഉൾപ്പെടുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനും ഉന്നമനത്തിനുമായി തുടർനടപടികൾ സ്വീകരിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. സെന്‍സസ് എല്ലാവര്‍ക്കും ഗുണകരമാകുമെന്നും ദരിദ്രരുള്‍പ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Bihar government has left out the caste census
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.