20 January 2026, Tuesday

Related news

November 13, 2025
November 10, 2025
November 5, 2025
October 29, 2025
September 16, 2025
August 22, 2025
August 7, 2025
August 3, 2025
July 24, 2025
June 19, 2025

ഇന്ത്യയിലെ 74 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്‌സ്ആപ്പ്

Janayugom Webdesk
ന്യൂഡൽഹി
October 2, 2023 8:09 pm

ഓഗസ്റ്റിൽ 74 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി പ്രമുഖ മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ. ഐടി നിയമങ്ങള്‍ക്കനുസൃതമായാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഇതിൽ 35 ലക്ഷം അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചിരുന്നുവെന്നാണ് വിവരം. 

“ഓഗസ്റ്റ് 1 നും ഓഗസ്റ്റ് 31 നും ഇടയിൽ, മൊത്തം 7,420,748 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. ഇതിൽ 3,506,905 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ ലഭിക്കുന്നതിന് മുമ്പ് സജീവമായി നിരോധിച്ചിരിക്കുന്നു,” റിപ്പോര്‍ട്ട് വിശദമാക്കുന്നു. +91 ഫോൺ നമ്പർ വഴിയാണ് ഒരു ഇന്ത്യൻ അക്കൗണ്ടുകള്‍ തിരിച്ചറിയുക. 

വാട്സ് ആപ്പ് വഴിയുള്ള ദുരുപയോഗങ്ങള്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്നും പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും പുതിയ ഇന്ത്യ പ്രതിമാസ റിപ്പോർട്ടായ ‘ഉപയോക്തൃ-സുരക്ഷാ റിപ്പോർട്ടിൽ’ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: What­sApp bans 74 lakh accounts in India

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.