27 December 2025, Saturday

Related news

November 3, 2025
October 3, 2025
September 2, 2025
July 16, 2025
July 5, 2025
July 1, 2025
June 26, 2025
June 8, 2025
April 22, 2025
March 7, 2025

വസ്ത്രധാരണം വ്യക്തിയുടെ സ്വാതന്ത്ര്യമെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
October 3, 2023 2:56 pm

വസ്ത്രധാരണംവ്യക്തിയുടെ സ്വാതന്ത്രമാണെന്നും അത് രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശമാണെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

ഹിജാബ് പ്രശ്നം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി അഖിലേന്ത്യ നേതൃത്വവും സംസ്ഥാന നേതൃത്വവും ഇക്കാര്യം വ്യക്തമാക്കിയതാണ്.അതുകൊണ്ട് തന്നെ ഒരോ വ്യക്തിയുടേയും ജനാധിപത്യ അവകാശമായ വസ്ത്രധാരണത്തിലേക്ക് കടന്ന് കയറേണ്ടുന്ന ഒരു നിലപാടും ആരും സ്വീകരിക്കേണ്ട കാര്യമില്ല.ഇന്ന വസ്‌ത്രമേ ധരിക്കാൻ പാടുള്ളൂ എന്ന്‌ പറയാനും വ്യക്തിയുടെ വസ്‌ത്രധാരണത്തെ വിമർശനാത്‌മകമായി ചൂണ്ടിക്കാട്ടാനും ആഗ്രഹിക്കുന്നില്ല.

അതുകൊണ്ട്‌ അനില്‍കുമാറിന്‍റെ ആ പരാമർശം പാർടി നിലപാടിൽ നിന്നും വ്യത്യസ്‌തമാണ്‌.അതുകൊണ്ട്‌ ഇത്തരത്തിലുള്ള ഒരു പരാമർശവും പാർടിയുടെ ഭാഗത്ത്‌ നിന്നും ഉന്നയിക്കേണ്ടതില്ല എന്ന ഔദ്യോഗികനിലപാട്‌ വ്യക്തമായി ചൂണ്ടിക്കാട്ടുകയാണെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.മുസ്ലീം സ്‌ത്രീകളുടെ വസ്‌ത്രധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിച്ചു.

നമുക്കറിയാം രാജ്യത്ത്‌ ഇത്തരം പ്രശ്‌നങ്ങൾ, പ്രത്യേകിച്ച്‌ ഹിജാബ്‌ പ്രശ്‌നം ഉയർന്നപ്പോൾ സ്‌ത്രീകൾ എങ്ങനെയാണ്‌ അല്ലെങ്കിൽ സാധാരണ മനുഷ്യർ എങ്ങനെയാണ്‌ വസ്‌ത്രം ധരിക്കേണ്ടത്‌ എന്നത്‌ കോടതിയുടെ പ്രശ്‌നമായി കാണുന്നതിനോട്‌ യോജിപ്പില്ല എന്ന പാർടി നിലപാട്‌ വ്യക്തമാക്കിയതാണ്.എസ്സന്‍സ് ഗ്ളോബല്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കെയാണ് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ അനില്‍കുമാറിന്‍റെ പരാമര്‍ശത്തെ കുറിച്ച് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. 

Eng­lish Summary:
MV Govin­dan says that cloth­ing is the free­dom of the individual

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.