4 March 2026, Wednesday

Related news

March 4, 2026
February 26, 2026
February 25, 2026
February 25, 2026
February 16, 2026
January 15, 2026
January 8, 2026
December 31, 2025
December 19, 2025
December 19, 2025

മദ്യനയക്കേസ്: ആംആദ്മി എംപി സഞ്ജയ് സിങിനെതിരെ നടപടിയുമായി ഇഡി

Janayugom Webdesk
ന്യൂഡൽഹി
October 4, 2023 12:20 pm

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന തുടരുന്നു. പുലര്‍ച്ചെയോടെ രാജ്യസഭാ എംപിയുടെ ഡൽഹിയിലെ വീട്ടിലെത്തിയ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണെന്നാണ് വിവരം.
ഡൽഹിയിലെ എഎപി സർക്കാരിലെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് മദ്യനയ കേസിൽ കേന്ദ്ര ഏജൻസികള്‍ എഎപി നേതാവ് കൂടിയായ സിങ്ങിനെതിരെയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

2021ലെ ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്. പിന്നീട് റദ്ദാക്കിയെങ്കിലും ഏപ്രിലിൽ ഇതേ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Eng­lish Sum­ma­ry: Liquor case: ED takes action against Aam Aad­mi MP San­jay Singh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.