19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 23, 2024
November 15, 2024
November 9, 2024
October 18, 2024
October 18, 2024
October 7, 2024
October 4, 2024
September 28, 2024
September 23, 2024

വാല്‍പ്പാറയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം

Janayugom Webdesk
കൊച്ചി
October 4, 2023 6:37 pm

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വാല്‍പ്പാറയില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ടജീവപര്യന്തം. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ നെട്ടൂര്‍ സ്വദേശിയായ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

എറണാകുളം കലൂര്‍ സ്വദേശിയായ 17‑കാരിയെ വാല്‍പ്പാറയ്ക്ക് സമീപത്തുവെച്ചാണ് പ്രതി കൊലപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കല്‍, കൊലപാതകം, തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്.

2020 ജനുവരി ഏഴിനാണ്  പെണ്‍കുട്ടിയെ യുവാവ് കാറില്‍ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി സൗഹൃദത്തില്‍നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു പ്രതിയുടെ മൊഴി.

സംഭവദിവസം ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ തന്ത്രപൂര്‍വം കാറില്‍കയറ്റിയ പ്രതി, അതിരപ്പിള്ളി മലക്കപ്പാറ ഭാഗത്തേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് കാറിനുള്ളില്‍വെച്ച് പ്രതി പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം മലക്കപ്പാറയ്ക്ക് സമീപത്തെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ച് വാല്‍പ്പാറ വഴി കടന്നുകളഞ്ഞു.

കൃത്യം നടത്തിയശേഷം പൊള്ളാച്ചി വഴി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്രതിയെ സംഭവദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിന് പിന്നാലെയാണ് മലക്കപ്പാറയിലെ കാപ്പിത്തോട്ടത്തില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

Eng­lish Sum­ma­ry: The case of mur­der of a plus two stu­dent in Val­para; Accused gets dou­ble life imprisonment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.