18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 20, 2024
October 4, 2024
October 3, 2024
September 24, 2024
August 15, 2024
July 4, 2024
June 13, 2024
May 30, 2024
May 16, 2024

ഉക്രെയ‍്നിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 49 മരണം

Janayugom Webdesk
കീവ്
October 5, 2023 11:00 pm

ഉക്രെ‍യ‍്നിലെ വടക്കുകിഴക്കന്‍ ഗ്രാമത്തില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 49 മരണം. ഖര്‍കീവ് മേഖലയിലെ കുപിയാൻസ്കിന് സമീപമുള്ള ഹ്രോസ ഗ്രാമത്തിലെ ഒരു കടയിലും കഫേയിലുമാണ് റഷ്യന്‍ സെെന്യം ഷെല്ലാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ആറ് വയസുള്ള കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഏഴ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കെട്ടിടാവശിഷ്ടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

സംഭവസമയത്ത് കഫേയില്‍ 300 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതായും ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രിക്കാന്‍ അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. സാധാരണക്കാര്‍ക്കു നേരെ റഷ്യ ആക്രമണം തുടരുകയാണെന്ന് ഉക്രെയ‍്ന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം സിവിലിയന്മാർക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. ഹ്രോസയില്‍ സെെനിക കേന്ദ്രങ്ങളുണ്ടായിരുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ക്രൂരമായ റഷ്യൻ കുറ്റകൃത്യം എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി ആക്രമണത്തെ വിശേഷിപ്പിച്ചത്. 

യൂറോപ്യൻ നേ­താ­ക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെലന്‍സ്കി സ്പെ­യിനിലാണുള്ളത്. വടക്കുകിഴക്കൻ ഉക്രെയ്നിലെ തന്ത്രപ്രധാനമായ ഒരു റെയിൽവേ ഹബ്ബാണ് കുപിയാൻസ്ക് നഗരം. റഷ്യയുമായുള്ള അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാത്ത ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും 20 മാസം നീണ്ട സംഘര്‍ഷത്തില്‍ തകര്‍ന്നു. നഗരത്തിലെ 80 ശതമാനത്തിലധികം ജനങ്ങളും പലായനം ചെയ്തു. അതേസമയം, തെക്കൻ തുറമുഖ നഗരമായ ഖേർസണിൽ നടന്ന ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ പറഞ്ഞു. ഖേര്‍സണിന്റെ മധ്യഭാഗത്തുള്ള പാർപ്പിട, പാര്‍പ്പിടേതര പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്നും ഉക്രെയ‍്ന്‍ ആരോപിച്ചു. 

Eng­lish Summary:49 dead in Russ­ian shelling in Ukraine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.