മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ശാസ്തംകാവ് ഭാഗത്ത് മഞ്ഞാടിയിൽ വീട്ടിൽ അജിത്ത് പി എസ് (44) എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദിക്കാതെ പണം എടുത്തെന്നാരോപിച്ചാണ് പ്രായപൂർത്തിയാകാത്ത മകളെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽ നിന്നും മകൾ പണം എടുത്തുവെന്ന് ആരോപിച്ച് മകളെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ചെയ്തു.
പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഓ എബി എംപി,എസ് ഐ മാരായ രമേശൻ, ശിവപ്രസാദ്,സിപിഓമാരായ സുഭാഷ്,മധു, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary: Attempt to kill minor daughter for allegedly taking money: Father arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.