പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ പശ്ചിമ ബർദ്‌വാൻ ജില്ലയിലാണ് സംഭവം. ക്രൂരമായ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ജില്ലയിലെ കാങ്കസ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബ്ലോക്കിലെ കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ദുർഗാപൂർ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രകടനം ആരംഭിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകുന്നേരമാണ് ആദിവാസി പെൺകുട്ടി തന്റെ ഒരു സുഹൃത്തിനൊപ്പം വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയത്. തിരികെ വരുന്നതിനിടെ നാട്ടുകാരായ നാല് യുവാക്കൾ ഇവരെ തടഞ്ഞു. സുഹൃത്ത് ഓടി രക്ഷപ്പെട്ടു. അതേസമയം പെൺകുട്ടിക്ക് കുറ്റവാളികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനായില്ല, തുടർന്ന് അവർ അവളെ വനത്തിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്തു.
രക്ഷപ്പെട്ട സുഹൃത്ത് സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുകയും അവർ പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കൾ ഉടൻ തന്നെ സ്ഥലത്തെത്തുകയും ലോക്കൽ പൊലീസിൽ അറിയിക്കുകയും ചെയ്തു.
പ്രതികളെ വെസ്റ്റ് ബർദ്‌വാൻ ജില്ലയിലെ ജില്ലാ കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കുമെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
English Summary: A minor tribal girl was gang-raped and left in the forest: Four arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.