ഘോഷയാത്രകൾക്ക് ഫീസ് ഈടാക്കാനുള്ള പൊലീസ് തീരുമാനം മരവിപ്പിച്ചു. നിലവില്‍ ഫീസ് ഈടാക്കേണ്ടതില്ലെന്നാണ് ഡിജിപി ഷേഖ് ദർബേഷ് സാഹിബിന്റെ നിർദേശം. ഘോഷയാത്രക്ക് അനുമതി ലഭിക്കാൻ 1000 രൂപ മുതൽ 3000 രൂപ വരെ ഈടാക്കാനായിരുന്നു നേരത്തെ ഉത്തരവിറക്കിയത്. എന്നാലിതില്‍ എതിര്‍പ്പ് ഉയർന്നതോടെയാണ് തീരുമാനം മാറ്റിയത്.
സംഭവത്തിൽ ചിലർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസിൽ അന്തിമവിധി വരുംവരെ ഫീസ് ഈടാക്കേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിര്‍ദേശം നല്‍കിയിരുന്നത്.
English Summary: Fees for processions have been frozen
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.