15 January 2026, Thursday

Related news

January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

സഹകരണമേഖലയിലെ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍; യുഡിഎഫ് യോഗത്തില്‍ നിലപാട് തിരുത്തി കോണ്‍ഗ്രസിന്

Janayugom Webdesk
തിരുവനന്തപുരം
October 7, 2023 1:33 pm

സഹകരണമേഖലയില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെതിരെ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കേണ്ടെന്ന നിലപാട് കോണ്‍ഗ്രസിന് യുഡിഎഫ് യോഗത്തില്‍ തിരുത്തേണ്ടി വന്നു. ആ മാസം 6ന് നടന്ന യുഡിഎഫ് യോഗത്തിലാണ് ഘടകകക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് തിരുത്തേണ്ടി വന്നത്. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാമെന്ന് ധാരണയായതായിട്ടാണ് പുറത്തു വരുന്ന വാര്‍ത്തകള്‍

സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടലിനെതിരെ എല്‍ഡിഎഫും, സര്‍ക്കാരും നടത്തുന്ന ഒരുപരിപാടിയിലും സഹകരിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഈ മാസം ആദ്യം ചേര്‍ന്ന കെപിപിസിസി യോഗത്തില്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലില്‍ പ്രതിഷേധിച്ച് രൂപം കൊണ്ട സഹകാരികളുടെ കൂട്ടായ്മ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സിഎംപി നേതാവ് സി എൻ.വിജയകൃഷ്ണനും മുസ്ലിംലീഗ് നേതാവ് കാദർ മാസ്റ്ററും പങ്കെടുത്തിരുന്നു.

ഈയോഗത്തിന്‍റെ അധ്യക്ഷത വഹിച്ചത് മുൻ ചേവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി ജി പ്രശാന്ത് കുമാറാണ്.കോൺഗ്രസ്‌ ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ് പ്രശാന്ത് കുമാര്‍ പരിപാടിയിൽ പങ്കെടുത്തതിന് ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം പ്രശാന്തിന് നോട്ടീസ് നല്‍കിയിരുന്നു. യുഡിഎഫ് യോഗത്തില്‍ മുസ്ലീംലീഗും, സിഎംപിയും ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് കോണ്‍ഗ്രസിന് തീരുമനം മാറ്റേണ്ടി വന്നത് 

Eng­lish Summary:
Involve­ment of cen­tral agen­cies in coop­er­a­tive sec­tor; Con­gress had to change its posi­tion in the UDF meeting

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.