കർണാടക ജില്ലയിലെ സ്‌കൂളിലെ ശുചിമുറി ആസിഡുപയോഗിച്ച് കഴുകാന്‍ നിര്‍ബന്ധിതയായതിനുപിന്നാലെ അവശനിലയിലായ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഗഡി താലൂക്കിലെ തൂബിനഗെരെ വില്ലേജ് പ്രൈമറി സ്‌കൂൾ വിദ്യാർഥിനിയായ ഒമ്പതു വയസ്സുകാരിയെയാണ് ശനിയാഴ്ച അധ്യാപകര്‍ ആസിഡുപയോഗിച്ച് ശുചിമുറി കഴുകിപ്പിച്ചത്. ടോയ്‌ലറ്റ് വൃത്തിയാക്കാൻ നിർബന്ധിച്ച പ്രധാനാധ്യാപകനും അധ്യാപികയ്‌ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.
ഹെഡ് മാസ്റ്റർ സിദ്ധലിംഗയ്യയും അധ്യാപകൻ ബസവരാജും ചേർന്നാണ് ആസിഡും ബ്ലീച്ചിംഗ് പൗഡറും നൽകി സ്‌കൂളിലെ ടോയ്‌ലറ്റ് കഴുകാൻ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടത്. വീട്ടിലെത്തിയതിനുപിന്നാലെ ശാരീരിക അസ്വസ്ഥത കാട്ടിയ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. ഡോക്‌ടർമാർ അന്വേഷിച്ചപ്പോൾ സ്‌കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കാൻ അധ്യാപകർ നിർബന്ധിച്ച വിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു.
കുറ്റക്കാരെ സസ്‌പെൻഡ് ചെയ്യണമെന്ന് രക്ഷിതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
English Summary: School toilet cleaned with acid: Student hospitalized, action taken against authorities
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.