19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 7, 2024
September 29, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 2, 2024
August 2, 2024
July 22, 2024

‘നവയുഗ രാവണൻ’ പോസ്റ്റര്‍: ബിജെപി അധ്യക്ഷനെതിരെ കോടതിയെ സമീപിച്ച് കോൺഗ്രസ്

Janayugom Webdesk
ജയ്പൂർ
October 7, 2023 2:53 pm

രാഹുൽ ഗാന്ധിയെ ‘നവയുഗ രാവണൻ’ ആയി ചിത്രീകരിച്ച് ബിജെപിയുടെ സോഷ്യൽ മീഡിയയില്‍ പ്രചരിച്ച പോസ്റ്റിനെതിരെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്കും പാർട്ടിയുടെ ഐടി സെൽ ചുമതലയുള്ള അമിത് മാളവ്യയ്ക്കും എതിരെ കോൺഗ്രസ് നേതാവ് കോടതിയിൽ ഹർജി നൽകി.

രണ്ട് ബിജെപി നേതാക്കൾക്കെതിരെയും ഐപിസി സെക്ഷൻ 499 (മറ്റൊരാൾക്കെതിരെ തെറ്റായ ആരോപണം), 500 (അപകീർത്തിപ്പെടുത്തൽ), 504 (മനഃപൂർവം അപമാനിക്കൽ) എന്നിവ പ്രകാരം കേസെടുക്കണമെന്ന് കോൺഗ്രസ് രാജസ്ഥാൻ യൂണിറ്റ് ജനറൽ സെക്രട്ടറി ജസ്വന്ത് ഗുർജാർ ഹർജിയിൽ ആവശ്യപ്പെട്ടു.

ജയ്പൂർ മെട്രോപൊളിറ്റൻ കോടതിയിലാണ് ജസ്വന്ത് ഗുർജാർ ഹർജി സമർപ്പിച്ചത്. ഒക്ടോബർ 9ന് ഹർജിയിൽ വാദം കേൾക്കും. ഇരുവരുടെയും മൊഴി രേഖപ്പെടുത്തണമെന്നും കേസ് അന്വേഷിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. അതിനിടെ രാജ്യത്തുടനീളം നിരവധി സ്ഥലങ്ങളിൽ പോസ്റ്ററിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു.

Eng­lish Sum­ma­ry: ‘Navayu­ga Ravanan’ poster: Con­gress approach­es court against BJP president

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.