12 May 2024, Sunday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

യുഎസ് വ്യാപാര നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഇന്ത്യയും

Janayugom Webdesk
വാഷിങ്ടണ്‍
October 7, 2023 8:53 pm

റഷ്യക്ക് അമിത പിന്തുണ നല്‍കുന്നതിന് യുഎസ് വ്യാപാര നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ഫിൻലാൻഡ്, ജര്‍മ്മനി, ടര്‍ക്കി, ചൈന, യുഎഇ എന്നീ രാജ്യങ്ങളെയും പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. റഷ്യൻ ആയുധ‑പ്രതിരോധ മേഖലയ്ക്ക് പിന്തുണ നല്‍കുന്ന 42 ചൈനീസ് കമ്പനികളെയാണ് യുഎസ് സര്‍ക്കാര്‍ കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

യുഎസ് നിര്‍മ്മിത ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് വിതരണം ഉള്‍പ്പെടെയുള്ളവ കമ്പനികള്‍ ചെയ്യുന്നതായി യുഎസ് ആരോപിച്ചു. മിസൈലുകളില്‍ റഷ്യ ഉപയോഗിക്കുന്ന പ്രിസിഷൻ ഗൈഡഡ് സംവിധാനം, ഉക്രെയ്ൻ ജനതയ്ക്കെതിരെ റഷ്യ ഉപയോഗിച്ച ഡ്രോണുകള്‍ എന്നിവയില്‍ ഈ സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ചതായി യുഎസ് വാണിജ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പട്ടിക ഒരു മുന്നറിയിപ്പ് മാത്രമാണെന്ന് കയറ്റുമതി എൻഫോഴ്സ്മെന്റ് സെക്രട്ടറി മാത്യു ആക്സല്‍ റോഡ് പറഞ്ഞു. 

അതേസമയം യുഎസ് നടപടി സാമ്പത്തിക ബലപ്രയോഗമാണെന്നും ഏകപക്ഷീയമാണെന്നും ചൈന പ്രതികരിച്ചു. നടപടി ഉടൻ തിരുത്തണമെന്നും ചൈനീസ് കമ്പനികളുടെ മേലുള്ള അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

തങ്ങളുടെ ദേശീയ സുരക്ഷയ്ക്കും വിദേശ നയത്തിനും ഭീഷണി ഉണ്ടാകുന്നതായി കരുതുമ്പോളാണ് യുഎസ് യുഎന്‍ട്രി ലിസ്റ്റ് പുറത്തിറക്കുന്നത്. റഷ്യ‑ഉക്രെയ്ൻ അധിനിവേശം 20 മാസം പിന്നിട്ടു. വ്യാഴാഴ്ചയുണ്ടായ റഷ്യൻ മിസൈല്‍ ആക്രമണത്തില്‍ 52 പേരാണ് കൊല്ലപ്പെട്ടത്. 

Eng­lish Summary:India is among the coun­tries where the US has imposed trade restrictions
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.