23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024

ന്യൂസ് ക്ലിക്ക് അറസ്റ്റ്; പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍

Janayugom Webdesk
ന്യൂ‍ഡല്‍ഹി
October 8, 2023 10:51 pm

ന്യൂസ് ക്ലിക്ക് റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് മോഡി സര്‍ക്കാരിനെതിരെ തുറന്ന പോരിനാെരുങ്ങി കര്‍ഷക സംഘടനകള്‍. കര്‍ഷകസമരത്തിലുടെ മോഡി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടന്നുവെന്ന് കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡല്‍ഹി പൊലീസ് നടപടി പൈശാചികവും നിന്ദ്യവുമാണെന്ന് സംയുക്ത കര്‍ഷക മോര്‍ച്ച ഭാരവാഹികള്‍ പറഞ്ഞു.
കര്‍ഷകദ്രോഹ നടപടിക്കെതിരെ രാജ്യവ്യാപകമായി സംഘടന നടത്തിയ സമരത്തെ പിന്താങ്ങി വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനത്തിനെതിരെ മോഡി സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

വിദേശപണം സ്വീകരിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ കര്‍ഷക സമരത്തെ ഉപയോഗിച്ചുവെന്നുള്ള തരത്തില്‍ സമര്‍പ്പിച്ച എഫ്ഐആര്‍ സത്യത്തെ കുഴിച്ചുമൂടുന്നതാണ്. രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ കര്‍ഷക സംഘടനകള്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കര്‍ഷക സമരം വിദേശ ഫണ്ട് സ്വീകരിച്ച് നടത്തിയെന്ന വാദം ആരും കണ്ണടച്ച് വിശ്വസിക്കില്ല. കര്‍ഷകദ്രോഹം മുഖമുദ്രയാക്കിയ മോഡി ഭരണത്തില്‍ രാജ്യത്തെ കര്‍ഷകര്‍ കടുത്ത ദുരിതവും അവഗണനയുമാണ് നേരിട്ടത്. എതിരാളികളെ അവഹേളിച്ച് രാജ്യഭരണം നടത്തുന്ന മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വീണ്ടും ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും സംഘടനാ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് രാജ്യത്തെ കര്‍ഷക സംഘടനകളെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര കൃഷി മന്ത്രി എന്നിവരെ സന്ദര്‍ശിച്ച് നിവേദനം നല്‍കും. വിഷയത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. 

Eng­lish Summary:News Click Arrest; Farm­ers orga­ni­za­tions are prepar­ing for agitation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.