19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
October 7, 2024
October 4, 2024
July 17, 2024
May 31, 2024
May 30, 2024
May 22, 2024
April 27, 2024
February 26, 2024
November 27, 2023

ഇസ്രയേല്‍— ഹമാസ് സംഘര്‍ഷം രൂക്ഷമായി

Janayugom Webdesk
ടെല്‍ അവീവ്
October 10, 2023 12:00 am

ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇസ്രയേല്‍. യുദ്ധം തുടങ്ങി മൂന്ന് ദിനം പിന്നിടുന്ന വേളയില്‍ മരണ സംഖ്യ 1,300 ആയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ഗാസയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി ഇസ്രയേല്‍ രംഗത്ത് വന്നതോടെ ജനജീവിതം നരകതുല്യമായി.
ഗാസയില്‍ ഇസ്രയേല്‍ സൈന്യം നിരന്തര പരിശോധന നടത്തി വരികയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. പോരാട്ടം തുടരുകയാണെന്നും കുടുതല്‍ ഇസ്രയേലികളെ പിടികൂടിയതായും ഹമാസ് വക്താവ് വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി. ഇസ്രയേല്‍ തടവിലാക്കിയ പലസ്തീന്‍ തടവുകാരുടെ മോചനമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹമാസിന്റെ സ്വാധീനമേഖലകളില്‍ നിന്ന് ജനങ്ങള്‍ ഉടന്‍ ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ പ്രധാമനന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. പ്രദേശമാകെ തകര്‍ക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിജയം തങ്ങളുടെ സമീപമെത്തിയെന്നാണ് ഹമാസ് അവകാശപ്പെടുന്നത്.
യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക രംഗത്ത് വന്നു. വിമാനവാഹിനി കപ്പലടക്കം നിരവധി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേയ്ക്ക് തിരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ യുദ്ധത്തില്‍ പിടികൂടിയവരെ മോചിപ്പിക്കാനായി ഇരുരാജ്യങ്ങളുമായി സന്ധിസംഭാഷണത്തിന് സന്നദ്ധമായി ഖത്തര്‍ മുന്നോട്ട് വന്നു. 

Eng­lish Sum­ma­ry: Israel-Hamas con­flict intensified

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.