23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 21, 2024
November 18, 2024
October 25, 2024
October 11, 2024
October 9, 2024
September 16, 2024
September 10, 2024
August 29, 2024
August 12, 2024

ജാതി സെന്‍സസിനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ തീരുമാനം ചരിത്രപരമെന്ന് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
October 11, 2023 4:35 pm

ജാതി സെന്‍സസിനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മിറ്റിയുടെ തീരുമാനം ചരിത്രപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യവ്യാപകമായി ജാതിസെന്‍സസ് എടുക്കുവാനുള്ള തീരുമാനം ദരിദ്രരുടെ വിമോചനത്തിനുള്ള ചുവടുവെയ്പ് ആണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി വര്‍ക്കിംങ് കമ്മിറ്റി യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍.

ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യില്‍ ഉള്‍പ്പെടുന്ന ബഹുഭൂരിപക്ഷവും ജാതി സെന്‍സസിനെ പിന്തുണയ്ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.ആര്‍ക്കെങ്കിലും പാര്‍ട്ടിയില്‍ ഉള്‍പ്പെടെ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും,ഒരു ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ് അതിനു തയ്യാറാകുമെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായിട്ടാണ് രാഹുല്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. 

ജാതി സെന്‍സസ് എടുക്കുന്നത് രാജ്യത്ത് പുതിയ മാതൃകയ്ക്ക് ഇടയാക്കുമെന്നും വ്യക്തമാക്കി. അടുത്തുനടക്കാന്‍ പോകുന്ന അഞ്ച് നിയമസഭയിലേക്കുള്ള തെര‍ഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റകെട്ടായിനില്‍ക്കണമെന്നും, ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നോക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്ക് അവരുടെ ജനസംഖ്യയ്ക്ക് അനുസൃതമായി സാമൂഹിക നീതിയും അവകാശങ്ങളും ഉറപ്പാക്കാൻ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ശക്തമാണ് , ഈ വിഷയത്തിൽ ബിജെപി മൗനം പാലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

ക്ഷേമപദ്ധതികളിൽ ശരിയായ പങ്കുവഹിക്കുന്നതിന്, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള സാമൂഹിക‑സാമ്പത്തിക ഡാറ്റ ഉണ്ടായിരിക്കുകയും അവർക്ക് സാമൂഹിക നീതി ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു 

Eng­lish Summary:
Con­gress Work­ing Com­mit­tee’s deci­sion to sup­port caste cen­sus is his­toric: Rahul Gandhi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.