30 January 2026, Friday

Related news

January 30, 2026
January 28, 2026
January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026

കോണ്‍ഗ്രസ് തീവ്രവാദസംഘടനകളെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് ദിഗ് വിജയ സിങ്

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2023 5:26 pm

ഹമാസിനെ പൊലൊരു സംഘടനയെ കോണ്‍ഗ്രസ് ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് പാര്‍ട്ടിനേതാവ് ദിഗ് വിജയസിങ് പറഞ്ഞു. ഹമാസിനേയും,പാലസ്തീനേയും കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതായി ബിജെപി ആരോപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ മറുപടി. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ഒരു സംഘടനയെ കോണ്‍ഗ്രസ് ഒരിക്കലും പാര്‍ട്ടി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആറ് സംസ്ഥാനങ്ങളിലായി 20 സ്ഥലങ്ങളില്‍ എന്‍ഐഎ തിരച്ചില്‍ നടത്തുന്നതില്‍ എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ ശരിയാണ്. എന്നാല്‍ അത്തരമൊരു ആരോപണങ്ങള്‍ പുറത്തുവരുന്നില്ല പാലസ്തിനും, ഇസ്രയേലും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ട്.ഹമാസ് ഒരു തീവ്രവാദസംഘടനയാണ്.ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം പരിഹരിച്ച് സമാധാനം സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മിറ്റി യോഗത്തില്‍ ഹമാസിനേയും, പാലസ്തീനേയും പിന്തുണച്ചുവെന്നാരോപിച്ചാണ് ബിജെപി രംഗത്തു വന്നത്.

പ്രമേയത്തില്‍ പാര്‍ട്ടിയില്‍ ഒരു ഭിന്നതയും ഇല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നിവയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ബിജെപി തങ്ങളുടെ രാഷ്ട്രീയ ആയുധങ്ങൾ ആക്കാനാണ് ശ്രമിച്ചത്. ഇതു സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിച്ചു. 

തങ്ങളുടെ എതിര്‍ചേരിയിലുള്ള സര്‍ക്കാരുകളെ അട്ടിറിക്കലാണ് ബിജെപി പ്രധാനമായും ചെയ്യുന്നത്. കള്ളക്കെസുകള്‍ ഉണ്ടാക്കുകയാണ്.എന്‍സിപി നേതാവ് അജിത് പവാറിനെതിരെ അഴിമതി ആരോപിച്ച് ബിജെപിയും പ്രധാനമന്ത്രിയും വന്നു. മൂന്ന് ദിവസത്തിന് ശേഷം, അദ്ദേഹം ബിജെപി പിന്തുണയുള്ള സര്‍ക്കാരില്‍ പങ്കാളിയായി ഉപമുഖ്യമന്ത്രിയുമായതായി സിങ് അഭിപ്രായപ്പെട്ടു

Eng­lish Summary:
Con­gress will not accept ter­ror­ist orga­ni­za­tions under any cir­cum­stances, says Digvi­jaya Singh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.