15 January 2026, Thursday

Related news

January 12, 2026
January 11, 2026
January 8, 2026
January 6, 2026
January 5, 2026
December 30, 2025
December 30, 2025
December 26, 2025
December 20, 2025
December 20, 2025

പച്ചയെ സ്നേഹിച്ച, പ്രകൃതിക്ക് വേണ്ടി പൊരുതിയ പ്രൊഫ.ശോഭീന്ദ്രന്‍ യാത്രയായി

Janayugom Webdesk
തിരുവനന്തപുരം
October 13, 2023 11:45 am

പുഴകള്‍ക്കും പൂമ്പാറ്റകള്‍ക്കും, മലകള്‍ക്കും വേണ്ടി പൊരുതിയ പച്ചമനുഷ്യന്‍ പ്രൊഫ. ശോഭീന്ദ്രന്‍ യാത്രയായി. പച്ചപ്പിനു വേണ്ടി പൊരുതിയ പരിസ്ഥതി സ്നേഹിയായ ഗുരുവാണ് അദ്ദേഹം. ഗവണ്മെന്റ് എൽപി.സ്കൂൾ കക്കോടി, എകെകെആർ ഹൈസ്കൂൾ ചേളന്നൂർ, മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ഗുരുവായൂരപ്പൻ കോളജിൽനിന്ന് എംഎഇക്കണോമിക്സ് പഠനം പൂർത്തിയാക്കിയശേഷം കോഴിക്കോട്ടെ വിപ്ലവം പത്രത്തിൽ സബ് എഡിറ്ററായി ജോലിനോക്കിയിരുന്നു.അതിനിടെ, ഐഎഎസ് പരിശീലനത്തിനായി ബെംഗളൂരുവിലുള്ള അമ്മാവന്റെ അടുക്കലേക്ക് പോയി. പിന്നീട് ബെംഗളൂരുവിലെ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ അധ്യാപകനായി. ചിത്രദുർഗ ജില്ലയിലെ മുളക്കാൽമുരു ഗ്രാമത്തിലെ സർക്കാർ കോളജിലെത്തി. അവിടെയുള്ള കുട്ടികളാണ് തന്നെ മാറ്റിമറിച്ചതെന്ന് ശോഭീന്ദ്രൻ മാഷ് എന്നും പറയുമായിരുന്നു. കുട്ടികൾക്കൊപ്പം അവിടെയുള്ള കുന്നുകളും താഴ്‌വരകളും താണ്ടി. ചിറകളെക്കുറിച്ച്‌ അറിഞ്ഞു.

അതിനിടെ മൈസൂരു സർവകലാശാലയിൽനിന്ന് കന്നട ഡിപ്ലോമ പൂർത്തിയാക്കി. പ്രകൃതിയെ അറിഞ്ഞുള്ള മൂന്നുവർഷത്തെ ജീവിതത്തിനുശേഷമാണ് പഠിച്ച ഗുരുവായൂരപ്പൻ കോളേജിലെത്തിയത്. 1975 നവംബർ മുതൽ അവിടെ അധ്യാപകനായി.മൊട്ടക്കുന്നായ നൂറേക്കർ കാമ്പസിനെ പച്ചപ്പുള്ള ഇടമാക്കിമാറ്റാൻ മുന്നിൽനിന്നത് ശോഭീന്ദ്രനായിരുന്നു. കാമ്പസ് റിസർച്ച് സെന്റർ തുടങ്ങി, കുട്ടികൾക്കൊപ്പം കോളേജിനകത്തും റോഡരികിലുമെല്ലാം മരംനട്ടു. ഞെളിയൻപറമ്പിലെ മാലിന്യപ്രശ്നത്തിനെതിരേയായിരുന്നു സമൂഹത്തിലിറങ്ങിയുള്ള ആദ്യസമരം. റോഡിലെയും നടപ്പാതയിലെയും മരണക്കുഴികൾക്കെതിരേയും പ്രതിഷേധംനടത്തി.

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്. 2002‑ൽ ഇക്കണോമിക് സ് വിഭാഗം മേധാവിയായി വിരമിച്ചു. കേരള സ്റ്റേറ്റ് ഫോറസ്റ്റ്സ് ആൻഡ് വൈൽഡ്ലൈഫ് ബോർഡ് അംഗം, കേരള കാവുസംരക്ഷണ വിദഗ്ധസമിതി അംഗം, കേരള പ്രകൃതിസംരക്ഷണ ഏകോപനസമിതി കോ-ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ-ഓർഡിനേറ്റർ എന്നീ ചുമതലകള്‍ വഹിച്ചു. 

ഇന്ദിരാപ്രിയദർശിനി ദേശീയ വൃക്ഷമിത്ര അ വാർഡ്, കേരളഗവൺമെന്റ് വനമിത്ര അവാർഡ്, മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ‑കേരള അവാർഡ്, സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കേരള, നാഷണൽ എൻവയൺമെന്റ് അവാർഡ്, ഭാരത് വികാസ് സംഗം, ബീജാപൂർ, സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് ആൻഡ് അപ്രിസിയേ ഷൻ: ഫ്ളാറിഡ എൺവയൺമെന്റലിസ്റ്റ്സ് അസോസിയേഷൻ, ഫ്ളോറിഡ, യുഎസ്എ., സെലിബ്രിറ്റി ടീച്ചർ അവാർഡ് റെക്കമെന്റഡ് ബൈ കാലിക്കറ്റ് യൂണിവേഴ്സിറ്റി. തുടങ്ങിയ പുരസ്ക്കാരങ്ങളും, അവാര്‍ഡുകളും നേടി.ഭാര്യ: പ്രൊഫ. എം സി പത്മജ. മക്കൾ: പ്രൊഫ. ബോധി കൃഷ്ണ, ധ്യാൻ ദേവ്. 

Eng­lish Sum­ma­ry: Prof. Sob­hin­dran who loved green and fought for nature

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.