20 January 2026, Tuesday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

ശുഭ്മാൻ ഗിൽ കളിച്ചേക്കുമെന്ന് രോഹിത് ശർമ്മ

Janayugom Webdesk
ന്യൂഡൽഹി
October 13, 2023 8:53 pm

പാകിസ്ഥാനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിൽ ശുഭ്മാൻ ഗിൽ കളിച്ചേക്കുമെന്ന് സൂചന. 99 ശതമാനവും കളിക്കാൻ സാധ്യതയുണ്ടെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. അഹമ്മദാബാദിൽ ഇന്ത്യ‑പാക് മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ക്യാപ്റ്റന്റെ പരാമർശം. ​ഇക്കാര്യത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാവുമെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

ഡെങ്കിപ്പനി ബാധിച്ച് പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞതിനെ തുടർന്ന് താരത്തിന് ആസ്ട്രേലിയക്കും അഫ്ഗാനിസ്ഥാനും എതിരായ മത്സരങ്ങൾ നഷ്ടമായി. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. അതേസമയം ഗില്ലിന് പകരം ഇഷാൻ കിഷനാണ് ഓപണറായി ഇറങ്ങിയത്.

2023ൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മൻ ഗിൽ. 20 മത്സരങ്ങളിൽ 72.35 ശരാശരിയിൽ 1230 റൺസാണ് താരം സ്വന്തമാക്കിയത്. ഏഷ്യ കപ്പിലും ഇന്ത്യക്കായി കൂടുതൽ റൺസ് നേട്ടം ഗില്ലിനായിരുന്നു. ലോകകപ്പില്‍ ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിനായി ചെന്നൈയിൽ എത്തിയപ്പോഴാണ് ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

Eng­lish Summary:shubman gill may play
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.