31 December 2025, Wednesday

Related news

December 20, 2025
November 4, 2025
November 3, 2025
October 30, 2025
October 22, 2025
October 15, 2025
October 14, 2025
October 12, 2025
October 12, 2025
October 11, 2025

വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ പാചകക്കാരന്‍ ബലാ ത്സംഗം ചെയ്തു: വിവാഹം ചെയ്ത് കേസ് ഒത്തുതീര്‍ക്കണമെന്ന് അധികൃതര്‍

Janayugom Webdesk
കോട്ട
October 14, 2023 12:05 pm

രാജസ്ഥാനില്‍ ഹോസ്റ്റലിലെ പാചകക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 15 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെയാണ് മാസങ്ങളോളം ഹോസ്റ്റൽ പാചകക്കാരൻ നിരന്തരം ബലാത്സംഗത്തിനിരയായത്. പാചകക്കാരന്‍ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തുവെന്നും ഇക്കാര്യം ഹോസ്റ്റൽ നടത്തിപ്പുകാരെ അറിയിച്ചപ്പോൾ വിവാഹം കഴിച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ സമ്മർദം ചെലുത്തിയെന്നും ബിഹാർ സ്വദേശിനിയായ പെൺകുട്ടി പൊലീസിനുനല്‍കിയ പരാതിയിൽ പറയുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് സംഭവം നടന്നതെന്ന് വിദ്യാർത്ഥിനി പരാതിയിൽ ആരോപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതിനുപിന്നാലെ ഹോസ്റ്റലിലെ പാചകക്കാരനും നടത്തിപ്പുകാരനും വെള്ളിയാഴ്ച അറസ്റ്റിലായിരുന്നു. മദ്യം കുടിപ്പിച്ചാണ് ഇയാള്‍ ബലാത്സംഗം ചെയ്തതെന്നും ഇതിന്റെ ദൃശ്യങ്ങള് ചിത്രീകരിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 

സംഭവത്തെക്കുറിച്ച് വിദ്യാർത്ഥി ഹോസ്റ്റൽ നടത്തിപ്പുകാരനോട് പലതവണ പരാതിപ്പെട്ടെങ്കിലും വിവാഹം കഴിച്ച് പ്രശ്നം പരിഹരിക്കാൻ അധികൃര‍ സമ്മർദ്ദം ചെലുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 

Eng­lish Sum­ma­ry; Stu­dent rap ed by hos­tel cook: author­i­ties to set­tle case by mar­ry­ing her

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.