വിഴിഞ്ഞം തുറമുഖം പത്തുവര്‍ഷം വൈകാന്‍ കാരണക്കാരന്‍ എ കെ ആന്‍റണിയും, യുപിഎ സര്‍ക്കാരുമാണെന്ന് സംസ്ഥാന ധകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ചൈനീസ് കമ്പനിക്ക് ഓഹരിയുണ്ടെന്ന കാരണം പറഞ്ഞാണ് അനുമതി നിഷേധിച്ചത്.
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന വേളയിലായിരുന്നു ഇത്. യുപിഎ സര്‍ക്കാരില്‍ അന്ന് പ്രതിരോധമന്ത്രി ആന്‍റണിയായരുന്നുവെന്നത് മറക്കരുതെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു. കെ എസ് എഫ് ഇ ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ഇ കെ നായനാർ മുഖ്യമന്ത്രിയായ വേളയിലാണ് വിഴിഞ്ഞത്ത് അന്താരാഷ്‌ട്ര തുറമുഖം എന്ന പദ്ധതി മുന്നോട്ടുവെക്കുന്നത്. 2006‑ൽ വി എസ് അച്യുതാന്ദന്റെ ഭരണകാലത്ത് ടെണ്ടർ നടപടി ആരംഭിച്ച് ഭൂമി ഏറ്റെടുക്കലിലേക്ക് നീങ്ങിയതാണ്.
അന്നന് കേന്ദ്രം അനുമതി തന്നിരുന്നെങ്കിൽ വിഴിഞ്ഞം പത്തു വർഷം വൈകില്ലായിരുന്നു. വിഴിഞ്ഞംകേരളത്തിന്റെ ചരിത്രത്തിൽ പുതുയുഗമാകുന്ന മാറ്റത്തിലേക്ക് നയിക്കും. തുറമുഖവുമായി ബന്ധപ്പെട്ട പ്രാദേശികമായ പ്രശ്‌നങ്ങളെല്ലാം മന്ത്രിതല ചർച്ചയിൽ പരിഹരിച്ചതായും ബാലഗോപാല്‍ വ്യക്തമാക്കി
English Sumamry:
Minister KN Balagopal says that AK Anthony is responsible for delay of Vizhinjam port by 10 years.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.