മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി.മണിപ്പൂരിലെ പ്രശ്നങ്ങളെക്കാള്‍ ഇസ്രായേയിലെ പ്രശ്നങ്ങളിലാണ് മോഡിയുടെ താല്പപര്യമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. മണിപ്പൂര്‍ ഇന്ന് ഒരു സംസ്ഥാനമല്ല, ബിജെപി അതിനെ രണ്ടായി വിഭജിച്ചു കഴിഞ്ഞു.
അവിടെ ആളുകളെ കൊല്ലുകയും സ്ത്രീകളെ അതിക്രമത്തിന് ഇരയാകുകയും ചെയ്യുകയാണ്, എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ഗാന്ധി ചോദിക്കുന്നു. അതേ സമയം ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് എഐസിസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതികരിച്ചു.
രാഹുൽ വയനാട് തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരളത്തിലെ 20 സീറ്റും പിടിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും താരിഖ് അൻവർ പറഞ്ഞു
English Summary:
Manipur conflict: Rahul Gandhi strongly criticized the Prime Minister
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.