22 May 2024, Wednesday

Related news

May 21, 2024
May 21, 2024
May 20, 2024
May 16, 2024
May 15, 2024
May 14, 2024
May 14, 2024
May 13, 2024
May 13, 2024
May 13, 2024

സ്കൂട്ടര്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
കോഴിക്കോട്
October 16, 2023 10:13 pm

മലാപ്പറമ്പില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കക്കോടി കിഴക്കുംമുറി കരമംഗലത്താഴം നെച്ചൂളിപ്പൊയിൽ ഷൈജു (ഗോപി–43), ഭാര്യ ജീമ (36) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്ക് യാത്രക്കാരനായ പാലത്ത് ഊട്ടുകുളംവയൽ വീട്ടിൽ വിനുവിനെ (36) പരിക്കുകളോടെ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലാപ്പറമ്പിന് സമീപം വെങ്ങേരിയിലായിരുന്നു അപകടമുണ്ടായത്. രണ്ടു സ്വകാര്യ ബസുകൾക്ക് മധ്യത്തിലായിരുന്നു സ്കൂട്ടർ. മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് വേഗതകുറച്ചപ്പോള്‍ പിന്നിലെ ബസ് ഇടിച്ചു കയറുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേരും തൽക്ഷണം മരിച്ചു. രണ്ടു ബസുകളിലുമായി യാത്ര ചെയ്ത അഞ്ചുപേർക്കും പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നിൽ വന്ന ബസിലെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
അപകടത്തെ തുടർന്നു ദേശീയപാതയും ബാലുശേരി റോഡും രണ്ടു മണിക്കൂർ ഗതാഗതക്കുരുക്കിലായി. രണ്ട് സ്വകാര്യ ബസുകൾ മത്സരിച്ച് നഗരത്തിലേക്കു വരുന്നതിനിടയിലാണ് അപകടമുണ്ടായത്. വേങ്ങേരി ബൈപാസ് ജങ്ഷൻ കഴിഞ്ഞു മലാപ്പറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടയിൽ മുന്നിൽ സഞ്ചരിച്ച ബസ് ഡിവൈഡറിനു സമീപം വേഗം കുറച്ചു. പിന്നിൽ സഞ്ചരിച്ച സ്കൂട്ടർ യാത്രക്കാരും ബൈക്കും വേഗം കുറയ്ക്കുന്നതിനിടയിൽ അമിതവേഗത്തിൽ വന്ന തിരുവോണം എന്ന ബസ് സ്കൂട്ടറും ബൈക്കും ചേർത്ത് മുന്നിലെ ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. രണ്ടു ബസിനും ഇടയിൽപ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്. ബൈക്ക് യാത്രക്കാരൻ പുറത്തേയ്ക്കു തെറിച്ചുവീണതുകൊണ്ട് പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ചേവായൂരില്‍ വിദ്യാഭ്യാസവകുപ്പ് ഓഫിസ് ജീവനക്കാരനാണ് മരിച്ച ഷൈജു. ദമ്പതികള്‍ക്ക് 13, 11 വയസുള്ള മക്കളുണ്ട്. 

Eng­lish Sum­ma­ry: A cou­ple met a trag­ic end after being caught between scoot­er buses

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.