21 January 2026, Wednesday

വയലാറിലും മേനാശേരിയിലും ചെങ്കൊടി ഉയർന്നു

Janayugom Webdesk
ചേർത്തല
October 21, 2023 10:02 pm

സാമ്രാജ്യ മേൽക്കോയ്മയ്ക്കെതിരെ പൊരുതിമരിച്ച രക്തസാക്ഷികൾക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ച് വയലാറിലും മേനാശേരിയിലും ചെങ്കൊടി ഉയർന്നു. മേനാശേരിയിൽ സിപിഐയുടെ മുതിർന്ന നേതാവ് എ എൻ രാജനും വയലാറിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസറും പതാക ഉയർത്തി. തുടർന്ന് ചേർന്ന യോഗത്തിൽ മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു. നേതാക്കളായ സി ബി ചന്ദ്രബാബു, എം കെ ഉത്തമൻ, കെ പ്രസാദ്, ജി വേണുഗോപാൽ, ഡി സുരേഷ്ബാബു, മനു സി പുളിക്കൽ, എൻ എസ് ശിവപ്രസാദ്, എ എം ആരിഫ് എംപി, ടി ടി ജിസ്മോൻ, എൻ ആർ ബാബുരാജ്, എ പി പ്രകാശൻ, എൻ പി ഷിബു, ബി വിനോദ്, ദലീമ ജോജോ എംഎൽഎ, സന്ധ്യ ബെന്നി, ബീന അശോകൻ എന്നിവർ പങ്കെടുത്തു. 

മേനാശേരിയിൽ നടന്ന സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷത വഹിച്ചു. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. എം സി സിദ്ധാർഥൻ, എൻ പി ഷിബു, പി ഡി ബിജു, ടി എം ഷെറീഫ്, എസ് പി സുമേഷ്, വി വി മുരളീധരൻ, വി. എ അനീഷ്, സി ബി മോഹൻദാസ്, കെ ആർ വിജയൻ, വി എൻ സുരേഷ് ബാബു, എം ആർ സുമേഷ്, പി വി വിജയപ്പൻ, ടി കെ പുരുഷൻ, മായാ സുദർശനൻ, മഞ്ജു ബേബി, ടി കെ രാമനാഥൻ എന്നിവര്‍ സംസാരിച്ചു. 

Eng­lish Summary:Red flags were raised in Vay­alar and Menassery
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.