ബിജെപിയുമായുള്ള സഖ്യ നിലപാടുമായി മുന്നോട്ട് പോയാല്‍ പാര്‍ട്ടിയുടെ ദേശീയ ഘടകവുമായുള്ള ബന്ധം വിടുമെന്ന് മുന്‍മന്ത്രിയും ജെഡിഎസ് ദേശീയ സെക്രട്ടറിയുമായ ജോസ് തെററയില്‍. ബിജെപി സഖ്യ തീരുമാനം ഗൗഡയുടേത് മാത്രമാണ്. പാര്‍ട്ടിയാണ് വലുത്.
പദവിയല്ല.ആവശ്യമെങ്കില്‍ ദേശീയഭാരവാഹിത്വം രാജിവെയ്ക്കുമെന്നും ജോസ് തെറ്റിയില്‍ അറിയിച്ചു.ബിജെപിയുടെ കൂടെ ആരു പോയാലും ജെഡിഎസിന്റെ കേരള ഘടകം ഒരിക്കലും പോകിലെന്നും ബിജെപിയുമായി ഒരു സഖ്യം എന്നത് ആലോചിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധി ദേവെഗൗഡയും കുമാരസ്വാമിയും തുടങ്ങിവച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ അധ്യക്ഷൻ .ദേവെഗൗഡയുമായുള്ള ബന്ധം വിഛേദിക്കാൻ ജനതാദൾ–എസ് (ജെഡിഎസ്) കേരള ഘടകം തയാറാകുന്നു തുടർനടപടികൾക്കായി 27ന് കൊച്ചിയിൽ നേതൃയോഗം വിളിച്ചിരിക്കുകയാണു ജെഡിഎസ് സംസ്ഥാന നേതൃത്വം
English Summary:
Jose is wrong that if Gowda goes ahead with the alliance position with the BJP, the relationship will break
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.