23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ 85കാരിയെ ക്രൂരമായി പീഡിപ്പിച്ചു; 33കാരൻ അറസ്റ്റിൽ

Janayugom Webdesk
കൊല്ലം
October 23, 2023 5:57 pm

കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന അംഗപരിമിതയായ 80‑കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച 33കാരൻ അറസ്റ്റിൽ. ഓയൂര്‍ സ്വദേശി റഷീദ് എന്നയാളാണ് അറസ്റ്റിലായത്. കൊട്ടിയം പൊലീസാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒന്നരയോടെയായിരുന്നു സംഭവം.

കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന വയോധികയെ കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം അര്‍ധനഗ്നയാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇവരുടെ കൈക്കും തലയ്ക്കും പരിക്കേറ്റു. കൈകളും കാലുകളും ഭാഗികമായി ഇല്ലാത്ത സ്ത്രീയെ ക്രൂരമായി ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വയോധികയ്ക്കു സമീപമെത്തിയ പ്രതി ഇവരുടെ വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഉറക്കം വിട്ടുണര്‍ന്ന വയോധിക എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഇവരെ പലവട്ടം തലയിലടിച്ചു വീഴ്ത്തി. ക്രൂരമായ മര്‍ദനമേറ്റ് അവശയായ ഇവരെ ഇയാള്‍ എടുത്തുകൊണ്ടുപോയി. പിന്നീട് അടുത്ത ദിവസം പുലര്‍ച്ചെ ഒന്നരക്കിലോമീറ്ററോളം അകലെ സിത്താര ജങ്ഷനു സമീപം വിജനമായ സ്ഥലത്ത് അര്‍ധനഗ്നയായനിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇവരെ കണ്ടെത്തിയത്. പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് ഇവരെ ആദ്യം കണ്ടത്. ഉടുക്കാനുള്ള വസ്ത്രം നല്‍കിയത് പൂജാരിയാണ്. ഒരു കടയിലെ വാച്ചര്‍ ഇവരുടെ മകളെ വിവരമറിയിച്ചു. മകള്‍ എത്തിയശേഷമാണ് അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Vio­la­tion of an 85-year-old dis­abled woman in Kol­lam; A 33-year-old man was arrested
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.