23 December 2025, Tuesday

Related news

December 23, 2025
December 18, 2025
December 15, 2025
December 12, 2025
December 9, 2025
December 6, 2025
December 5, 2025
December 4, 2025
December 4, 2025
November 29, 2025

വിമാനത്തിൽ യുവനടിയെ അപമാനിച്ച സംഭവം;  ജീവനക്കാർ മൊഴിയെടുക്കാൻ ഹാജരായില്ല

Janayugom Webdesk
കൊച്ചി
October 24, 2023 7:05 pm

വിമാനത്തിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ എയർ ഇന്ത്യാ ജീവനക്കാരുടെ മൊഴിയെടുക്കാൻ നെടുമ്പാശേരി പൊലീസിന് കഴിഞ്ഞില്ല. ജീവനക്കാർക്ക് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തത് അന്വേഷണത്തെ ബാധിച്ചു. വിമാനത്തിനുള്ളിൽ കയറിയുള്ള പരിശോധന വ്യാഴാഴ്ച നടത്തും. മുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടയിലാണ് സഹയാത്രികനായ സി ആർ ആന്റോ എന്നയാള്‍ യുവനടിയെ അപമാനിച്ചത്. സംഭവത്തിൽ നടിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചെങ്കിലും കേസിലെ നിർണായകമായ വിവരങ്ങൾ നൽകേണ്ടത് വിമാന ജീവനക്കാരാണ്.

വിമാന കമ്പനിക്ക് പൊലീസ് നോട്ടീസ് നൽകിയെങ്കിലും ജീവനക്കാർ ഇതു വരെയും പൊലീസിന് മുന്നിലെത്തിയിട്ടില്ല. ജോലി ക്രമീകരണം ഉണ്ടായാൽ മാത്രമെ ജീവനക്കാർക്ക് അന്വേഷണ സംഘത്തിന് മുന്നിൽ എത്താൻ കഴിയുകയുള്ളു എന്നാണ് എയർ ഇന്ത്യ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

കേസിലെ പ്രതി ഇപ്പോഴും ഒളിവിലാണ്. വിമാനത്തിൽ വച്ച് വിന്റോ സീറ്റ് സംബന്ധമായ തർക്കം മാത്രമേ ഉണ്ടായിട്ടുള്ളു എന്നാണ് ഇയാളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഈയാഴ്ച ഹൈക്കോടതി പരിഗണിക്കും.

Eng­lish Summary:passenger mis­be­haved dur­ing the jour­ney young actress
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.