18 January 2026, Sunday

Related news

January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026

കെഎസ്ആർടിസി ബസ് ഇടിച്ചിട്ട്നിർത്താതെ പോയതായി പരാതി; യുവാവിന് പരിക്ക്

Janayugom Webdesk
വണ്ടിപ്പെരിയാർ
October 24, 2023 9:53 pm
ഇടുക്കി വണ്ടിപെരിയാറില്‍ യുവാവിനെ കെഎസ്ആർടിസി ബസ് ഇടിച്ചിട്ട്നിർത്താതെ പോയതായി പരാതി. അപകടത്തിൽ യുവാവിന് പരിക്കേറ്റു. പള്ളിപ്പടിയിൽ മുടിയിൽ കിഴക്കേതിൽ സുനിലിനാണ് അപകടത്തില്‍ പരിക്കേറ്റത്.
 വണ്ടിപെരിയാർ 62 മൈൽ പള്ളിപ്പടിക്ക് സമീപത്ത് വച്ച് ചൊവ്വാഴ്ചയാണ്  സംഭവം.
കുമളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് റോഡരികിൽ നിന്നിരുന്ന സുനിലിനെ  ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.  വളവ് തിരിഞ്ഞു വന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ  റോഡിന്റെ അരികത്തായി നിന്ന സുനിലിനെ ബസ്സിന്റെ പുറകുവശം തട്ടുകയായിരുന്നു.  ഇടിയുടെ ആഘാതത്തില്‍ ബോധമറ്റുവീണ സുനിലിനെ നാട്ടുകാർ ചേർന്ന് വണ്ടിപ്പെരിയാർ സി എച്ച് സിയിൽ എത്തിക്കുകയും അവിടുന്ന്കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ സുനിലിന് പുറത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ വണ്ടി പെരിയാർ പൊലീസിൽ പരാതി നൽകി.
Eng­lish Sum­ma­ry: young man injured in KSRTC bus accident
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.