ന്യൂഡല്‍ഹി
October 25, 2023 8:13 pm
നികുതി വെട്ടിപ്പിനെ തുടര്‍ന്ന് ഓണ്‍ലൈൻ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപ പിഴ ചുമത്തി ചരക്കു സേവന നികുതി വകുപ്പ്. നികുതി വെട്ടിപ്പിന്റെ കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈൻ ഗെയിമിങ് കമ്പനികള്‍ക്കു് 28 ശതമാനം നികുതി ചുമത്താൻ അടുത്തിടെ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഈ മാസം ഒന്നു മുതല്‍ എല്ലാ ഗെയിമിങ് കമ്പനികള്‍ക്കും ഇത് ബാധകമാണെന്നും ജിഎസ്ടി കൗണ്‍സില്‍ ഭേദഗതി നിയമം വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കാൻ ആഗ്രഹിക്കുന്ന വിദേശ ഗെയിമിങ് കമ്പനികള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ മാസം ഒന്നിനു ശേഷം ഒരു വിദേശ ഗെയിമിങ് കമ്പനിയും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ഇതുവരെ ഒരു ലക്ഷം കോടി രൂപയുടെ നോട്ടീസാണ് നല്‍കിയിട്ടുള്ളത്.
ഡ്രീം 11, കാസിനോ ഓപ്പറേറ്റര്‍മാരായ ഡെല്‍റ്റ കോര്‍പ് എന്നിവയ്ക്ക് കഴിഞ്ഞ മാസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 21000 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് ചൂണ്ടിക്കാട്ടി ഗെയിംസ് ക്രാഫ്റ്റ് കമ്പനിക്കും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. ഗെയിമിങ് കമ്പനിക്ക് അനുകൂലമായി കര്‍ണാടക ഹൈക്കോടതി വിധി വന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ജൂലൈയില്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷൻ ഫയല്‍ ചെയ്യുകയായിരുന്നു.
English Summary: Centre serves tax notice of ₹1 lakh crore to online gaming companies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.