16 January 2026, Friday

Related news

January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026
January 12, 2026
January 7, 2026
January 6, 2026
January 6, 2026

കാര്‍ തകര്‍ത്ത് ഒറ്റയാന്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാഴിഴയ്ക്ക്

Janayugom Webdesk
ചെന്നൈ
October 26, 2023 11:26 am

തമിഴ്നാട് കോത്തഗിരി – മേട്ടുപ്പാളയം മലയോര റോഡിൽ ഒറ്റയാൻ യാത്രികരുടെ കാർ ആക്രമിച്ചു തകർത്തു. ഇന്ന് രാവിലെയാണ് സംഭവം. കോത്തഗിരിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് ഒറ്റയാൻ തകർത്തത്. യാത്രികർ കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടതിനാൽ ജീവഹാനി ഒഴിവായി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസമായി നീലഗിരി ജില്ലയിലെ കോത്തഗിരി മേട്ടുപാളയത്തെ മലയോരത്താണ് കാട്ടാന നിലയുറപ്പിച്ചത്. ആ വഴിവന്ന ബസിന്റെ ചില്ലുകളും കഴിഞ്ഞ ദിവസം ആന തകർത്തിരുന്നു. പ്രദേശത്ത് കാട്ടാനകളുടെ ശല്യം പതിവായിരിക്കുകയാണെന്ന് നാട്ടുകാരുടെ പരാതി.

Eng­lish Sum­ma­ry: Break the car and be alone; The pas­sen­gers escaped on the eve of the crash

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.