19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 24, 2024
October 1, 2024
August 16, 2024
June 28, 2024
June 27, 2024
November 17, 2023
October 26, 2023
September 1, 2023
August 14, 2023
August 12, 2023

മനസ്സിലും മണ്ണിലും കൃഷി; കർഷകർക്ക് ഉണർത്ത് പാട്ടായി ഞങ്ങളും കൃഷിയിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
October 26, 2023 7:05 pm

കൃഷി ഒരു സംസ്കാരമാണ്. അതിനേക്കാള്‍ ഉപരി കൃഷി ജീവിതമാണെന്ന തിരിച്ചറിവിലാണ് കര്‍ഷകരും കൃഷിയെ സ്നേഹിക്കുന്നവരും. വിശാലമായ നെല്‍പ്പാടങ്ങള്‍ മുതല്‍ വീട്ടുവളപ്പിലെ പോഷക തോട്ടങ്ങളിൽവരെ കൃഷിയുടെ വ്യാപ്തി ഇന്ന് ദൃശ്യമാണ്. ഞങ്ങളും കൃഷിയിലേക്ക് എന്ന സംഘടിത പ്രവര്‍ത്തനത്തിലൂടെ ഒരു ദിവസം തന്നെ ഒരു ലക്ഷം കൃഷിയിടങ്ങളില്‍ കൃഷി ആരംഭിച്ച് ഹരിത മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കേരളം .

2022–23 കാലയളവില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഒരു സംഘടിത പ്രവര്‍ത്തനമാണ് ’ ഞങ്ങളും കൃഷിയിലേക്ക്’. സുരക്ഷിത ഭക്ഷണം, സുസ്ഥിര വരുമാനം, ഭക്ഷ്യ സ്വയം പര്യാപ്തത എന്നിവക്കൊപ്പം, എല്ലാ കുടുംബങ്ങളെയും കാര്‍ഷിക സംസ്കാരത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. 2022 ആഗസ്റ്റ് 17 ന് സംസ്ഥാനമൊട്ടാകെ ഒരു ലക്ഷം കൃഷിയിടങ്ങളില്‍ കൃഷി ആരംഭിക്കാന്‍ സാധിച്ചു.

കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച് വിള ‑ആസൂത്രണ പദ്ധതി പ്രകാരം സാധ്യമായ എല്ലാ സ്ഥലത്തും കൃഷി വ്യാപിപ്പിച്ചു. കർഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണന സാധ്യതകളൊരുക്കി ഉയര്‍ന്ന വില ലഭ്യമാക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ വാര്‍ഡ് തല സമിതികളും പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ തല സമിതികളും രൂപീകരിച്ചു. നാളിതു വരെ സംസ്ഥാനത്ത് 23239 കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 19531 എണ്ണം ഉല്‍പ്പാദന മേഖലയിലും 1328 എണ്ണം സേവന മേഖലയിലും 2380 എണ്ണം മൂല്യവര്‍ദ്ധിത- വിപണന മേഖലയിലുമാണ് ഉള്‍പ്പെടുന്നത്.

1.14 ലക്ഷം ഹെക്ടറില്‍ പച്ചക്കറി കൃഷി ഒരുക്കാനായി. 2,36,344 തൊഴിലവസരങ്ങള്‍ കാര്‍ഷിക മേഖലയില്‍ സൃഷ്ടിക്കാനായി. വിവിധ പഞ്ചായത്തുകളിലായി 17.10 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പ്പാദിപ്പിക്കാനായി. കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു കാര്‍ഷിക വിളകളുടെ വിസ്തൃതി, ഉത്പാദനം എന്നിവ വര്‍ധിപ്പിക്കാനും വിപണന‑സംസ്കരണ മേഖലകള്‍ വിപുലമാക്കാനും ഉദ്ദേശിക്കുന്നു.

ആദ്യം മനസ്സിലും പിന്നെ മണ്ണിലും കൃഷിയെത്തിച്ച് കാര്‍ഷിക മേഖലയെ പുരോഗതിയിലേക്കും, സ്വയം പര്യാപ്തതയിലേക്കും നയിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഗുണമേന്മയേറിയതും, വിഷരഹിതവുമായ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവക്കൊപ്പം പോഷക പ്രധാനമായ ചെറു ധാന്യങ്ങള്‍, പയറുവര്‍ഗ വിളകള്‍, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ കൃഷിയും, ഉപയോഗവും വിപുലപ്പെടുത്തിക്കൊണ്ടു ആരോഗ്യം സംരക്ഷിക്കാനുള്ള ഒരു സമഗ്ര പരിപാടിയായ ‘പോഷക സമൃദ്ധി മിഷന്‍റെ ’ പ്രവര്‍ത്തനങ്ങളൂം ഉടൻ ആരംഭിക്കും.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.