22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 12, 2024
November 10, 2024
November 10, 2024

ഒരു ബംഗാള്‍ മന്ത്രി കൂടി അറസ്റ്റില്‍

Janayugom Webdesk
കൊല്‍ക്കത്ത
October 27, 2023 11:19 pm

റേഷന്‍ വിതരണത്തില്‍ അഴിമതി ആരോപിച്ച് ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. വീട്ടിലെ മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമാണ് ഇഡി നടപടി. താന്‍ ഗൂഢാലോചനയുടെ ഇരയായെന്ന് അറസ്റ്റിനെക്കുറിച്ച്‌ മന്ത്രി പ്രതികരിച്ചു. ബാങ്ക്ഷാൽ കോടതിയിൽ ഹാജരാക്കിയ മല്ലിക് കുഴഞ്ഞു വീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മമത മന്ത്രിസഭയില്‍ ഭക്ഷ്യ മന്ത്രിയായിരിക്കെ ജ്യോതിപ്രിയ മല്ലിക് അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ന്യായവില കടകള്‍ വഴി വിതരണം ചെയ്യാനിരുന്ന ഗോതമ്പ് ഉയര്‍ന്ന വിലയ്ക്ക് പൊതുവിപണിയില്‍ മറിച്ചുവിറ്റുവെന്നാണ് ആരോപണം.

സാള്‍ട്ട് ലേക്കിലുള്ള മല്ലിക്കിന്റെ രണ്ട് ഫ്ലാറ്റുകളില്‍ ഉള്‍പ്പെടെ എട്ടിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ പകപോക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ഇഡി കസ്റ്റഡിയില്‍ മല്ലിക്കിന്റെ ജീവന് അപകടം പറ്റിയാല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കി. ബംഗാളില്‍ നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇഡി അന്വേഷണം നേരിടുന്നുണ്ട്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാള്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെയും സഹായി അര്‍പിത മുഖര്‍ജിയെയും ഈ വര്‍ഷമാദ്യം ഇഡി അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: Ben­gal min­is­ter arrested
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.