27 May 2024, Monday

Related news

May 20, 2024
May 17, 2024
May 14, 2024
May 13, 2024
May 3, 2024
May 2, 2024
April 23, 2024
April 15, 2024
April 7, 2024
April 5, 2024

സംസ്ഥാനത്ത് എട്ട് ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിച്ച് റെയിൽവെ

Janayugom Webdesk
തിരുവനന്തപുരം
October 28, 2023 7:47 pm

സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളിൽ അധിക കോച്ചുകള്‍ അനുവദിച്ചു. സമീപ കാലത്തായി യാത്രക്കാരുടെ വര്‍ധനവ് മൂലം പല ട്രെയിനുകളിലും യാത്ര ദുസഹമായിരുന്നു. സ്ഥിരം ട്രെയിന്‍ യാത്രക്കാര്‍ ഉള്‍പ്പെടെ ഇത് ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കോച്ചുകള്‍ വര്‍ധിപ്പിച്ച് ഉത്തരവായത്. വഞ്ചിനാട്, വേണാട്, കണ്ണൂര്‍ ഇന്റര്‍സിറ്റി, എക്സിക്യൂട്ടീവ് ട്രെയിനുകളിലാണ് ഓരോ ജനറല്‍ കോച്ചുകള്‍ കൂടി അനുവദിച്ചത്. എല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേർത്തിരിക്കുന്നത്. ഓരോ ട്രെയിനുകളിലും ഓരോ കോച്ച് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

എറണാകുളം — കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ് ഇന്ന് മുതലും കണ്ണൂർ‑ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസില്‍ 30 മുതലും ഉത്തരവ് പ്രാബല്യത്തില്‍ വരും. ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസില്‍ 30 മുതലും കണ്ണൂർ‑എറണാകുളം ജംങ്ഷന്‍ ഇന്റർസിറ്റി എക്സ്പ്രസ് 31 മുതലും എറണാകുളം-തിരുവനന്തപുരം സെൻട്രൽ വഞ്ചിനാട് എക്സ്പ്രസ് നവംബർ ഒന്ന് മുതലും പ്രാബല്യത്തിൽ വരും. തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്‌സ്‌പ്രസ് 30 മുതലും ഷൊർണൂർ‑തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്‌പ്രസ് 30 മുതലും കോച്ചുകള്‍ വര്‍ധിപ്പിക്കും.

Eng­lish Sum­ma­ry: Rail­way sanc­tioned for addi­tion­al coach­es in eight trains in Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.