23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 2, 2024
October 31, 2024

‘ഇന്ത്യ’ എന്ന പേരില്‍ ഇടപെടാനാകില്ല: തെരഞ്ഞെടുപ്പ് കമ്മിഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 30, 2023 10:42 pm

പ്രതിപക്ഷസഖ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേരില്‍ ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും, സഖ്യത്തെ നിയന്ത്രിക്കാനോ അതിന്റെ പേര് അടക്കമുള്ള കാര്യങ്ങളില്‍ നേരിട്ട് ഇടപടാനോ കമ്മിഷന് കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച്‌ കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. 

സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കിയതിനെതിരേ ഗിരീഷ് ഭരദ്വാജ് എന്നയാളാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കമ്മിഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്(ഇന്ത്യ) എന്ന പേരില്‍ ബിജെപിക്കെതിരെ സഖ്യം രൂപീകരിച്ചത്. 

Eng­lish Sum­ma­ry: Can­not inter­fere in the name of ‘India’: Elec­tion Commission

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.