19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 5, 2024
July 7, 2024
June 28, 2024
June 17, 2024
June 10, 2024
June 9, 2024
June 6, 2024
April 15, 2024
April 4, 2024

മൊബൈൽ ഫോണുകളിലേക്ക് വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട്; ഭയപ്പെടേണ്ട

Janayugom Webdesk
തിരുവനന്തപുരം
October 31, 2023 3:41 pm

കേരളത്തിലെ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് ഇന്ന് വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് മുഴങ്ങി.എന്നാല്‍ ഇതിൽ ആശങ്കപ്പെടേണ്ടതെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽ ഫോണിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണാടിസ്ഥാനത്തിലാണിത്. ഉപഭോക്താക്കളുടെ ഫോണുകളിൽ ഉയർന്ന ശബ്ദം മുഴങ്ങുകയും മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും. എന്നാൽ, ഈ സന്ദേശങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ല.

അലാറം പോലുള്ള ശബ്ദമാണ് ഫോണിൽ നിന്ന് മുഴങ്ങുക. ഓരോ മേഖലയിലും ഓരോ ദിവസമാണ് ട്രയൽ നിശ്ചയിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന‑ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവർ സംയുക്തമായി ചേർന്നാണ് ട്രയൽ നടത്തുന്നത്. സുനാമി, ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഇത്തരം അലർട്ടുകൾ നൽകുന്നതിലൂടെ പൊതുജനങ്ങൾക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാം. മൊബൈൽ ഫോണിന് പുറമേ, ടെലിവിഷൻ, റേഡിയോ എന്നിവ വഴിയും അലർട്ട് നൽകുന്നത് പരിഗണിക്കും.

Eng­lish Sum­ma­ry: Loud emer­gency alert to mobile phones; Don’t be afraid

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.