22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 26, 2024
September 1, 2024
June 4, 2024
March 18, 2024
February 23, 2024
February 19, 2024
February 7, 2024
January 20, 2024
January 7, 2024

ഡെപ്യൂട്ടി തഹസിൽദാരെമർദ്ദിച്ച കേസ്‌; എ കെ എം അഷ്‌റഫ്‌ എംഎൽഎക്ക്‌ ഒരു വർഷം തടവ്‌

Janayugom Webdesk
കാസർകോട്‌
October 31, 2023 6:21 pm

തെരഞ്ഞെടുപ്പ് വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാത്തതിന്‌ ഡെപ്യൂട്ടി തഹസിൽദാരെ മർദ്ദിച്ചുവെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലീം ലീഗ്‌നേതാവുമായ എ കെ എം അഷ്‌റഫിന് ഒരു വർഷം തടവ്. ഡെപ്യൂട്ടി തഹസിൽദാർ എ ദാമോദരനെ മര്‍ദ്ദിച്ച കേസിലാണ് നടപടി. 2010 ജനുവരിയില്‍ അഷ്‌റഫ്‌ ജില്ലാ പഞ്ചായത്തംഗമായിരിക്കെയാണ് സംഭവം.

ഐപിസി 253 വകുപ്പ് പ്രകാരമാണ് കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മജിസ്‌ട്രേറ്റ് അബ്‌ദുൽ ബാസിത്‌ തടവ് ശിക്ഷ വിധിച്ചത്. ഒരുവര്‍ഷം തടവിന് പുറമെ മറ്റുവകുപ്പുപ്രകാരം മൂന്നുമാസം തടവും 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ഒരുവർഷം സാധാരണ തടവായതിനാൽ എംഎൽഎ സ്ഥാനത്തിന് ഭീഷണിയില്ല. ക്രിമിനൽ കേസിൽ രണ്ട് വർഷം ശിക്ഷിച്ചാൽ മാത്രമേ അയോഗ്യനാകൂ. കേസിൽ എംഎൽഎ ജാമ്യമെടുത്തു. മുസ്ലീം ലീഗ്‌ പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല കജ, ബഷീർ കനില എന്നിവരെയും എംഎൽഎക്കൊപ്പം ശിക്ഷിച്ചിട്ടുണ്ട്.

മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത് ഓഫീസിൽ വോട്ടർ പട്ടികയിൽ പേരുചേർക്കുന്ന അപേക്ഷയിൽ പരിശോധന നടത്തുന്നതിടയിലാണ്‌ മർദ്ദനമുണ്ടായത്‌.

Eng­lish Sum­ma­ry: mla akm ashraf sen­tenced to one year imprisonment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.