19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 30, 2024
November 3, 2024
October 18, 2024
September 30, 2024
August 8, 2024
July 13, 2024
July 9, 2024
June 15, 2024
June 1, 2024

ഡല്‍ഹി സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാര്‍ ആനന്ദിന്‍റെ വസതയില്‍ ഇഡി റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
November 2, 2023 11:26 am

ഡല്‍ഹി സാമൂഹ്യക്ഷേമ മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ രാജ്കുമാര്‍ ആനന്ദിന്‍റെ വസതിയില്‍ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നടപടിയെന്നാണ് വിവരം.മദ്യ നയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിനെ ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ് രാജ് കുമാറിന്‍റെ വസതിയിലെ റെയ്ഡ്.

ഇന്നു രാവിലെ ഡല്‍ഹി സിവില്‍ ലൈന്‍ മേഖലയിലെ രാജ് കുമാറിന്റെ വസതിയിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റ് ഒമ്പതിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. മദ്യനയക്കേസില്‍ അറസ്റ്റിലായ എഎപി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും ഇപ്പോഴും ജയിലിലാണ്. ഇതിനിടെയാണ് ഡല്‍ഹിയിലെ മറ്റൊരു മന്ത്രിക്കെതിരേയും കേന്ദ്ര ഏജന്‍സി നടപടിക്കൊരുങ്ങുന്നത്.

മദ്യനയക്കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങളുള്ളതിനാല്‍ ആം ആദ്മിക്ക് ഇഡി നീക്കം നിര്‍ണായകമാണ്. അറസ്റ്റ് പ്രതീക്ഷിച്ചുതന്നെ പാര്‍ട്ടി അണിയറയില്‍ കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നേതാക്കളെയെല്ലാം ജയിലിലാക്കിയാല്‍ ഡല്‍ഹി സര്‍ക്കാരിനെയും പാര്‍ട്ടിയെയും ജയിലില്‍നിന്ന് ഭരിക്കുമെന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിലെ പരാജയഭീതിയില്‍ ഇന്ത്യ പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നാണ് എഎപിയുടെ
ആരോപണം

Eng­lish Summary: 

ED raids Del­hi Social Wel­fare Min­is­ter Raj Kumar Anand’s residence

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.