23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 12, 2024

പൊലീസ് സേനയില്‍ സമാനതകളില്ലാത്ത മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നു മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 2, 2023 12:38 pm

രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ കേരളപ്പിറവി , കേരള പൊലീസ് രൂപീകരണദിനം എന്നിവയോടനുബന്ഡിച്ചുള്ള പൊലീസ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

കേരള പൊലീസിന്‍റെ വളർച്ച അത്ഭുതാവഹമാണ്. പൊലീസിൽ സമ്മാനതകളില്ലാത്ത മാറ്റമാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഉണ്ടായത്. കുറ്റാന്വേഷണത്തിൽ ആധുനിക രീതികൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതായും സൈബർ അന്വേഷണ മേഖലയിലെ മികവ് എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.പ്രതിസന്ധി ഘട്ടങ്ങളിൽ സാമൂഹ്യ സേവനം നൽകുന്ന സേനയായി മാറി.

സാമൂഹ്യ പ്രതിബദ്ധതയോടു കൂടിയുള്ള പ്രവർത്തനം ഇനിയും തുടരണം. വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക എന്നതാണ് സർക്കാരിന്‍റെ നയം. 4552 വനിതകൾ പൊലീസിൽ ഉണ്ട്. ക‍ഴിഞ്ഞ ഏ‍ഴ് വര്‍ഷ കാലയളവില്‍ നിരവധി നിരവധി നിയമനങ്ങള്‍ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തെ മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമായി കേരളം നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് വർഗീയ സംഘർഷം ഇല്ലാത്ത ഏക സ്ഥാനം കേരളമാണ്.

ഇതിൽ കേരള പൊലീസിന്‍റെ സേവനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.ലോകം തന്നെ ശ്രദ്ധിക്കുന്ന തരത്തിൽ മതനിരപേക്ഷത നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളംഅതുകൊണ്ടാണ് ഇവിടെ വിദ്വേഷപ്രചാരണങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും സ്ഥാനമില്ലാത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Eng­lish Summary:
The Chief Min­is­ter said that there has been an unprece­dent­ed change in the police force

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.