19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 18, 2024
May 16, 2024
May 16, 2024
May 16, 2024
May 16, 2024
May 12, 2024
May 12, 2024
May 12, 2024

15 ലക്ഷം കൈക്കൂലി;  ഇഡി ഉദ്യോഗസ്ഥനും  സഹായിയും അറസ്റ്റില്‍ 

Janayugom Webdesk
ജയ്പൂര്‍
November 2, 2023 8:55 pm
രാജസ്ഥാനില്‍ കൈക്കൂലി വാങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഇവരെ പിടികൂടിയത്. ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാനാണ് പണം വാങ്ങിയത്.
ഇംഫാലിലെ ഇഡി ഉദ്യോഗസ്ഥരായ നവല്‍ കിഷോര്‍ മീണയും, സഹായി ബാബുലാല്‍ മീണയുമാണ് അറസ്റ്റിലായത്. ഇഡി ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരന്‍ എസിബിയെ അറിയിക്കുകയായിരുന്നു. ചിട്ടിഫണ്ട് കേസില്‍  ഇംഫാലിലെ സ്വത്ത് കണ്ടുകെട്ടാതിരിക്കാനും അറസ്റ്റ് ഒഴിവാക്കുന്നതിനുമായാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
കൈക്കൂലി വാങ്ങുന്നതിനിടെ ജയ്പൂരിലെ എസിബി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡോ. രവിയുടെ നേതൃത്വത്തിലുള്ള സംഘം നവല്‍ കിഷോര്‍ മീണയെയും ബാബുലാല്‍ മീണയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് പേരും ജയ്പൂരിലെ ബാസി സ്വദേശികളാണ്. ബാബുലാൽ മീണ മുണ്ടവാർ സബ് രജിസ്ട്രാർ ഓഫീസിൽ ജൂനിയർ അസിസ്റ്റന്റ് ആയി ജോലിചെയ്യുകയാണ്. ഇരുവര്‍ക്കുമെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് എസിബി അറിയിച്ചു.
Eng­lish Sum­ma­ry: Rajasthan ACB arrestes 2 ED offi­cers for tak­ing bribe
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.