8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024
September 5, 2024
September 5, 2024
September 2, 2024
September 2, 2024

ആദിത്യനാഥിന്‍റെ സാന്നിധ്യത്തില്‍ മസ്ജിദുകളും-ഗുരുദ്വാരകളും ഉയരുന്നത് വലിയ പ്രശ്നമാണെന്ന ബിജെപി നേതാവിന്‍റെ പ്രസ്താവനക്കെതിരെ പ്രതിഷേധം

സിഖ് ആരാധനാലയങ്ങള്‍ കോണ്‍ഗ്രസ് ആക്രമിച്ചത് ചരിത്രത്തിന്‍റെ ഭാഗം, ബിജെപിയും തുടരുന്നതായി എസ്ജിപിസി പ്രസിഡന്‍റ്
Janayugom Webdesk
ന്യൂഡല്‍ഹി
November 3, 2023 4:16 pm

രാജ്യത്ത് മസ്ജിദുകളും-ഗുരുദ്വാരകളും ഉയരുന്നത് വലിയ പ്രശ്നമാണെന്ന ബിജെപി നേതാവ് സന്ദീപ് ദയ്മയുടെ പ്രസ്ഥാനനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അദ്ദേഹത്തിന്‍റെ പ്രസ്തവനക്കെതിരെ രാജ്യത്തെ ഗുരുദ്വാരകളുടെ ഉടമസ്ഥാവകാശമുള്ള ശിരോമണ് ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി ) രംഗത്തു വന്നു. ഗുരുനാക്കിന്‍റെ ചിന്തയും ദര്‍ശനങ്ങളും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും , അതിനായുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും എസ്ജിപിസി അഭിപ്രായപ്പെട്ടു. 

ബിജെപി പണ്ടു മുതലേ ഇത്തരം നിലപാടിലാണെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഡെയ്മ ക്ഷമാപണം നടത്തിയെങ്കിലും എസ്ജിപിസിക്കുള്ള പ്രതിഷേധം തുടരുകയാണ്. രജസ്ഥാനിലെ തിജാരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബാബ ബാലക് നാഥിന്‍റെ തെര‍ഞ്ഞെടുപ്പു പ്രചരണത്തിന്‍റെ ഭാഗമായി നടന്ന റാലിയില്‍ പങ്കെടുത്തു സംസാരിക്കുവേയാണ് സന്ദിപ് ദാസ്മ ഇത്തരം ഒരു പ്രസ്താവന നടത്തിയത്. ഈ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചാൽ മസ്ജിദുകളുടെയും ഗുരുദ്വാരകളുടെയും എണ്ണം ഉയരുമെന്നും അത് ഇവിടെ താമസിക്കുന്നവർക്ക് ഏറെ പ്രശ്‌നമുണ്ടാക്കുമെന്നും ദയ്മ തന്റെ പ്രസംഗത്തിൽ പറഞ്ഞത്.

ബിജെപി അധികാരത്തിലെത്തിയാല്‍ ഇവയെല്ലാം വേരോട് പുഴുതെറിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റാലിയില്‍ ബിജെപി മുഖ്യമന്ത്രി ആദിത്യനാഥും പങ്കെടുത്തു സംസാരിച്ചു. ദസ്മയുടെ പ്രസ്തവാനയെ തുടര്‍ന്ന വിവിധ കോണുകളില്‍ പ്രതിഷേധം ഉയര്‍ന്നു. സിഖ് സമുദായ അംഗങ്ങള്‍ ബിജെപി നേതാക്കളുടെ കോലം കത്തിച്ചു. പ്രതിഷേധം ഉയര്‍ന്നതോടെയാണ് സന്ദിപ് ദയ്മ മാപ്പ് പറഞ്ഞത്, എസ്‍ജിപിസി പ്രതിഷേധം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് . കമ്മിറ്റി പ്രസിഡന്‍റ് ഹര്‍ദീന്ദര്‍ സിംങ് ധാമി ഇറക്കിയ പ്രസ്ഥാവന ഇതാണ് . റാലിയില്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥും പങ്കെടുത്തിരുന്നു. 

ഇതില്‍ ഉള്‍പ്പെട്ടവരെല്ലാവരും സിഖ് സമുദായത്തോടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അതില്‍ ബിജെപിയും ആദിത്യനാഥും ഉള്‍പ്പെടും.തിരഞ്ഞെടുപ്പ് റാലിയിൽ, ഞാൻ തെറ്റായ വാക്കുകൾ ഉച്ചരിച്ചു.എനിക്ക് മസ്ജിദ്-മദ്രസ എന്നാണ് പറയാന്‍ ഉദ്ദേശിച്ചത് പക്ഷേ ഗുരുദ്വാര എന്നു പറഞ്ഞു. മുഴുവൻ സിഖ് സമൂഹത്തോടും ഞാൻ ക്ഷമ ചോദിക്കുന്നു. സിഖ് സമൂഹം ഹിന്ദുക്കളെയും സനാതന ധർമ്മത്തെയും സംരക്ഷിച്ചു .എനിക്ക് എങ്ങനെ ഇത്തരമൊരു തെറ്റ് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. എന്നാണ് സന്ദീപ് ദയ്മ ക്ഷമാപണത്തില്‍ പറയുന്നത്. ഈ ക്ഷമാപണത്തോടുള്ള പ്രതികരണം അറ്റാച്ച് ചെയ്തുകൊണ്ട് എസ്‌ജിപിസി എക്‌സിൽ പറഞ്ഞു,

മുസ്‌ലിംകളുടെ മതപരമായ സ്ഥലത്തിനെതിരെ സംസാരിക്കുന്നത് ഗുരുദ്വാരകൾക്കെതിരെ ചെയ്യുന്നത് പോലെ അപലപനീയമാണ് എന്നതിനാൽ (അത്തരം) വിശദീകരണം പുറപ്പെടുവിക്കുന്നതിൽ സന്ദീപ് ദയ്മയെപ്പോലുള്ള നേതാക്കൾ ശ്രദ്ധിക്കണം.ഗുരുദ്വാരകളുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു, അതേ ചിന്തയിൽ കോൺഗ്രസും സിഖ് ആരാധനാലയങ്ങൾ ആക്രമിച്ചതിന് ചരിത്രം സാക്ഷിയാണ്, ഇന്ന് ബിജെപിയും അതേ പാതയിൽ നടക്കുന്നതായി എസ്ജിപിസി പ്രസിഡന്‍റ് പ്രസ്താവനയില്‍ പറഞ്ഞു.

ഗുരുദ്വാരകളുടെ വാതിലുകൾ എല്ലാവർക്കുമായി എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ബിജെപി നേതാക്കളുടെ ഇത്തരം ചെറുമനസ്സുള്ള ഗൂഢാലോചന ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആദിത്യനാഥ് റാലിയിൽ ഉണ്ടായിരുന്നുവെന്നും അവിടെവെച്ച് പ്രസ്താവനയെ എതിർക്കാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അത്തരം വിദ്വേഷകരമായ പ്രസ്താവനയെ സ്ഥലത്ത് വെച്ച് എതിർക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. പക്ഷേ, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ പോലും അദ്ദേഹം അതും ചെയ്തില്ല ആദിത്യനാഥും ഈ അവഹേളനത്തിന് കൂട്ടുനിന്നതായി എസ്‌ജിപിസി പ്രസിഡന്‍റ് പ്രസ്താവനയില്‍ പറയുന്നു

Eng­lish Summary:
Protest against BJP lead­er’s state­ment that con­struc­tion of mosques and gur­d­waras in Adityanath’s pres­ence is a big problem

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.