23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് യാദവ് : കോണ്‍ഗ്രിസന്‍റെയും, ബിജെപിയുടേയും പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസമില്ലെന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
November 4, 2023 11:26 am

കോണ്‍ഗ്രസിന്‍റെയും, ബിജെപിയുടേയും പ്രവര്‍ത്തനങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലെന്ന രൂക്ഷ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി പ്രസിഡന്‍റും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പുഷ്പേന്ദ്ര അഹിര്‍വാഹിനെ പിന്തുണച്ച് മധ്യപ്രദേശിലെ ചാന്ദ്ല നിയമസഭാ മണ്ഡലത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയും,കോണ്‍ഗ്രസിനും ഒരേ തത്വങ്ങളാണുളളത്. എപ്പോള്‍ വേണമെങ്കിലും കോണ്‍ഗ്രസിലുള്ളവര്‍ ബിജെപിലേക്കും, ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്കും പോകാം.സംസ്ഥാനത്ത് ഒരു മാറ്റവും ഉണ്ടായിട്ടില്ല.അതിനാല്‍ മാറ്റത്തിനും പുതിയ പാതക്കും വേണ്ടി നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി അഖിലേഷ് പറഞ്ഞു.നിങ്ങള്‍ ആഴത്തില്‍ ചിന്തിച്ചാല്‍ കോണ്‍ഗ്രസും, ബിജെപിയും തമ്മില്‍ ഒരു വ്യത്യാസമില്ല എന്നും അവരുടെ പരിപാടികളും തത്വങ്ങളും ഒരുപോലെയാണെന്നും മനസ്സിലാക്കാം, അഖിലേഷ് യാദവ് പറഞ്ഞു.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ ഒറ്റിക്കൊടുത്തത് കൊണ്ട് സമാജ് വാദി പാര്‍ട്ടിക്ക് മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സഖ്യ ചര്‍ച്ചകളില്‍ പരാജയപ്പെട്ടതിന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെതിരെയും യാദവ് ആഞ്ഞടിച്ചു.

കമല്‍(താമര) എന്ന പേരിട്ടിരിക്കുന്ന ഒരാളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്? അദ്ദേഹം ബിജെപിയെ പോലെ സംസാരിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെ സംസാരിക്കും അഖിലേഷ് പറയുന്നുകഴിഞ്ഞമാസം മധ്യപ്രദേശിലെ സഖ്യത്തെ ചൊല്ലി എസ്പുയും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരുന്നു. എന്നിരുന്നാലും കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തിന് ഒരു പരിഹാരമുണ്ടാകുമെന്ന് അഖിലേഷ് പിന്നീട് സൂചന നല്‍കി.കോണ്‍ഗ്രസിന്റെ ഉന്നത നേതാവില്‍ നിന്ന് തനിക്കൊരു സന്ദേശം ലഭിച്ചു. അത് അംഗീകരിക്കേണ്ടി വരും, അഖിലേഷ് അഭിപ്രായപ്പെട്ടു 

Eng­lish Summary:
Akhilesh Yadav crit­i­cizes Con­gress: There is no dif­fer­ence in the activ­i­ties of Con­gress and BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.