10 January 2026, Saturday

Related news

August 19, 2025
September 29, 2024
September 14, 2024
September 12, 2024
September 12, 2024
September 12, 2024
July 16, 2024
July 1, 2024
March 28, 2024
March 15, 2024

ദേശീയ തലത്തില്‍ ഇന്ത്യക്കൊപ്പം നിന്ന് പോരാട്ടം ശക്തമാക്കുമെന്ന് യെച്ചൂരി

Janayugom Webdesk
ന്യൂഡല്‍ഹി
November 4, 2023 11:49 am

ദേശീയ തലത്തില്‍ പ്രതിപക്ഷമുന്നണിയായ ഇന്ത്യക്കൊപ്പം ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന് സിപിഐ(എം) ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി.നമ്മുടെ രാജ്യത്തിന്‍റെയും , ഒരോരുത്തരുടേയും ഭാവിക്കായി ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കണം. അതിനായി എല്ലാ ബിജെപി , ഇതര പാര്‍ട്ടികളും ഒരുമിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

തൃണമൂൽ കോൺഗ്രസ്‌ ഒരു ജനാധിപത്യ വിരുദ്ധ പാർട്ടിയാണെന്നും അഴിമതിയിൽ മുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഇന്ത്യാ മുന്നണിയിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ സാന്നിധ്യം പാര്‍ട്ടി പ്രവർത്തകരിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസ്‌ ഒരിക്കലും ബിജെപിക്ക് ബദലല്ല എന്നതാണ് സിപിഐ (എം) നിലപാട് എന്ന് യെച്ചൂരി പറഞ്ഞു.

നമുക്ക് ഇന്ത്യയെയും ജനങ്ങളെയും രക്ഷിക്കണമെങ്കിൽ കേന്ദ്ര, സംസ്ഥാന അധികാരങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്ന് ബിജെപിയെ മാറ്റിനിർത്തേണ്ടതുണ്ട്. ഈ നിമിഷം അതിന് തയ്യാറാകുന്നവരുടെയെല്ലാം പിന്തുണ നമുക്ക് വേണം. എന്നാൽ അത് നിലനിൽക്കണമെന്നില്ല എന്നുകൂടി ഓർമിക്കണം. ചിലപ്പോൾ പോകുന്ന വഴിയിൽ ചതികളുമുണ്ടാകും,’അദ്ദേഹം പറഞ്ഞു.അത്തരമൊരു സാഹചര്യം ഉടലെടുത്താൽ തൃണമൂൽ കോൺഗ്രസ്‌ ബിജെപിയുമായി സഹകരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം തൃണമൂൽ കോൺഗ്രസ്‌ എംപി മഹുവ മൊയ്‌ത്രക്ക് യെച്ചൂരി തന്റെ പിന്തുണ അറിയിച്ചു. പാർലമെന്റ് എത്തിക്സ് കമ്മിറ്റി ആക്രമിക്കാനല്ല, മറിച്ച് അന്വേഷണം നടത്താനും കാര്യങ്ങളുടെ നിജസ്ഥിതി അറിയാനുമുള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Yechury said that he will strength­en the fight with India at the nation­al level

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.