1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 1, 2025
January 1, 2025
January 1, 2025
December 31, 2024
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

മകളെ ട്രെയിൻ കയറ്റി തിരിച്ചിറങ്ങുന്നതിനിടെ പിതാവ് പ്ലാറ്റ്‌ഫോമിനും ട്രെയിനുമിടയിൽപ്പെട്ടു; ദാരുണാ ന്ത്യം

Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2023 4:22 pm

മകളെ ട്രെയിന്‍ കയറ്റി പ്ലാറ്റ്ഫോമിലേക്ക് തിരിച്ചിറങ്ങുന്നതിനിടെ ട്രെയിന് ഇടയില്‍പ്പെട്ട് പിതാവിന് ദാരുണാന്ത്യം. ആഗ്രയില്‍ രാജാ കി മാണ്ഡി റെയില്‍വേ സ്റ്റേഷിലാണ് സംഭവം. ആഗ്രയിലെ പ്രശസ്ത ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ലഖന്‍ സിംഗ് ഗാലവ് ആണ് മരിച്ചത്. മകളെ ട്രെയിന്‍ കയറ്റിവിടാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോളാണ് അപകടമുണ്ടായത്. മകളെ അകത്താക്കിയ ശേഷം ഡോ. ലാഖന്‍ ട്രെയിന്‍ മുന്നോട്ടുനീങ്ങിയ സമയം പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ ലഖന്‍ കുടുങ്ങുകയായിരുന്നു. ദാരുണമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Eng­lish Summary:The father was caught between the plat­form and the train while return­ing from the train with his daugh­ter; Trag­ic ending
You may also like this video

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.