ലോകകപ്പില്‍ തുടര്‍ച്ചയായ എട്ടാം ജയത്തോടെ ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് ഇന്ത്യ തോല്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 327 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക വെറും 83 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ എട്ട് മത്സരങ്ങളില്‍ നിന്നുള്ള എട്ടാം വിജയമാണ് ഇത്. ജഡേജ ഇന്ത്യക്ക് വേണ്ടി അഞ്ചു വിക്കറ്റ് വീഴ്ത്തി. വിരാട് കോലിയുടെയും ശ്രേയസ് അയ്യറിന്റെയും മികവില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന വിജയലക്ഷ്യമാണ് ഇന്ത്യ കുറിച്ചത്. മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ സിറാജ് ഡി കോക്കി(5) നെ പുറത്താക്കി. തുടര്‍ന്ന് ജഡേജ ബാവുമയെയും മടക്കി. അടുത്ത ഓവറില്‍ ഷമിയും പ്രഹരമേല്പിച്ചു. മാര്‍ക്രം ഒമ്പത് റണ്‍സെടുത്ത് പുറത്തായി. അടുത്തതായി ക്ലാസൻ ജഡേജയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. അടുത്ത ഓവറില്‍ ഷമി വാൻ ഡെര്‍ ഡുസനെയും എംബിഡബ്യു ആക്കി മടക്കി. ഇതോടെ 13.1 ഓവറില്‍ 40/5 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി.
ആറാം വിക്കറ്റില്‍ മില്ലറും ജാൻസണും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 11 റണ്‍സ് എടുത്തു നില്‍ക്കെ മില്ലറിനെ ജഡേജ ബൗള്‍ഡ് ആക്കി. ദക്ഷിണാഫ്രിക്ക 59/6. അധികം വൈകാതെ കേശവ് മഹാരാജിനെയും ജഡേജ പുറത്താക്കി. ദക്ഷിണാഫ്രിക്ക 67–7 എന്ന നിലയിലെത്തി. 14 റണ്‍സ് എടുത്ത ജാന്‍സണെ കുല്‍ദീപ് പുറത്താക്കി. അതിനു പിന്നാലെ റബാദയെ പുറത്താക്കി ജഡേജ അഞ്ചു വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. പിന്നാലെ കുല്‍ദീപ് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഷമിയും കുല്‍ദീപും രണ്ടുവിക്കറ്റ് വീതവും സിറാജ് ഒരു വിക്കറ്റും നേടി.
തുടക്കത്തില്‍ തന്നെ ആക്രമിച്ച രോഹിത് ശര്‍മ 24 പന്തില്‍ നിന്ന് 40 റണ്‍സ് എടുത്താണ് പുറത്തായത്. ആദ്യ പത്ത് ഓവറില്‍ ഇന്ത്യ 90 റണ്‍സ് നേടി. 23 റണ്‍സ് എടുത്ത് ശുഭ്മാന്‍ ഗില്ലും പുറത്തായി. തുടര്‍ന്ന് സമ്മര്‍ദത്തിലായ ശ്രേയസും കോലിയും പതുക്കെ കളിച്ച് ഇന്നിങ്സ് കെട്ടിപടുക്കുകയായിരുന്നു.
ശ്രേയസ് 87 പന്തില്‍ നിന്ന് 77 റണ്‍സെടുത്തു. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിങ്സ്. കെ എല്‍ രാഹുല്‍ എട്ടുറണ്‍സ് എടുത്ത് പുറത്തായി. ഒരു വശത്ത് ക്ഷമയോടെ ബാറ്റു ചെയ്ത കോലി താന്‍ നേരിട്ട 119-ാം പന്തില്‍ ശതകം പൂര്‍ത്തിയാക്കി. 10 ബൗണ്ടറികളുടെ അകമ്പടിയോടെ 121 പന്തില്‍ നിന്ന് 101 റണ്‍സാണ് കോലി നേടിയത്. സൂര്യകുമാര്‍ 13 പന്തില്‍ നിന്ന് 22 റണ്‍സ് എടുത്ത് പുറത്തായി. ജഡേജ 15 പന്തില്‍ നിന്ന് 29 റണ്‍സ് നേടി സ്കോര്‍ ബോര്‍ഡിലേക്ക് സംഭാവന നല്‍കി.
English Summary:India also destroyed South Africa; 8th win without defeat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.