19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ നിർമിക്കാന്‍ പദ്ധതിയുണ്ടാക്കണം: സുപ്രീംകോടതി

Janayugom Webdesk
ന്യൂഡൽഹി
November 6, 2023 8:00 pm

സർക്കാർ, എയ്ഡഡ്, റെസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർത്ഥിനികള്‍ക്ക് എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ നിർമിക്കാൻ ദേശീയതലത്തിൽ മാതൃക പദ്ധതിയുണ്ടാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് നിർദേശിച്ച് സുപ്രീംകോടതി. രാജ്യമെങ്ങും സ്കൂൾ വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകാനുള്ള നിർദിഷ്ട നിയമത്തെക്കുറിച്ചും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. വിതരണ നടപടിക്രമങ്ങളിൽ കേന്ദ്രസർക്കാർ ഏകീകൃത രൂപമുണ്ടാക്കണമെന്നും ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. അതേസമയം സ്കൂൾ വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകാനുള്ള ദേശീയ നയത്തിന്റെ കരട് രൂപം നിർദേശങ്ങൾ തേടി ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

Eng­lish Summary:A plan should be made to con­struct toi­lets in pro­por­tion to the num­ber of female school stu­dents: Supreme Court
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.