19 January 2026, Monday

Related news

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; യൂട്യൂബർ അറസ്റ്റിൽ

Janayugom Webdesk
പാലക്കാട്
November 7, 2023 2:40 pm

പാലക്കാട് യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമിച്ചതിനും യുവാവ് അറസ്റ്റിലായി. തൂത സ്വദേശി അക്ഷജിനെ (21) ആണ് ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സമീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി അക്ഷജിനെ റിമാൻഡ് ചെയ്തു.

പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് അക്ഷജിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പൊലീസ് വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, നോയ്സ് റിഡക്‌ഷൻ മൈക്ക്, ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു. അനധികൃതമായി വൈൻ നിർമാണത്തിന് തയാറാക്കിയ 20 ലീറ്റർ വാഷ് മിശ്രിതവും അഞ്ച് ലീറ്റർ വൈനും വീട്ടിൽ പിടികൂടി.

Eng­lish Summary:A video pro­mot­ing alco­holism was cir­cu­lat­ed; YouTu­ber arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.